27 December 2025, Saturday

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു

Janayugom Webdesk
മുംബൈ
April 19, 2023 9:00 pm

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നാഗ്പൂരിലെ ആര്‍എസ്എസ് ആസ്ഥാനം സന്ദര്‍ശിച്ചു. ‘ദൈനിക് ഭാസ്‌കര്‍’ സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഖാന്‍ ആര്‍എസ്എസ് ആസ്ഥാനത്തും സന്ദര്‍ശിച്ചത്. ഖാനെ വരവേറ്റത് സംബന്ധിച്ച ആര്‍എസ്എസ് പ്രസ്താവനയെ ഉദ്ധരിച്ച് ദേശീയ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ആര്‍എസ്എസ് ഭാരവാഹികളായ രാംഭാവു ബോണ്ടാലെ, ശ്രീധര്‍റാവു ഗാഡ്ഗെ എന്നിവര്‍ ചേര്‍ന്ന് ആരിഫ് മുഹമ്മദ് ഖാനെ സ്വീകരിച്ചതിന്റെ ചിത്രങ്ങള്‍ സഹിതം ആര്‍എസ്എസ് പ്രാന്ത് സഹ പ്രചാര്‍ പ്രമുഖ് രാജേഷ് പദ്മര്‍ ട്വിറ്ററിലൂടെയും വിവരം പുറത്തുവിട്ടു. ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത് ഈ സമയം നാഗ്പൂരിലില്ലായിരുന്നുവെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.

Eng­lish Sum­ma­ry: Gov­er­nor Arif Muham­mad Khan vis­it­ed RSS headquarters
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025
December 27, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.