23 September 2024, Monday
KSFE Galaxy Chits Banner 2

അഞ്ച് വര്‍ഷത്തിനിടെ തടവിലായത് 1.49 ലക്ഷം ഇന്ത്യന്‍ കുടിയേറ്റക്കാര്‍

Janayugom Webdesk
വാഷിങ്ടണ്‍
April 19, 2023 10:41 pm

2019 ഫെബ്രുവരിക്കും 2023 മാർച്ചിനും ഇടയിൽ യുഎസിലേക്ക് അനധികൃതമായി പ്രവേശിക്കാൻ ശ്രമിക്കുന്നതിനിടെ 1.49 ലക്ഷം ഇന്ത്യക്കാരെ അറസ്റ്റ് ചെയ്തതായി യുഎസ് കസ്റ്റംസ് ആന്റ് ബോർഡർ പ്രൊട്ടക്ഷന്റെ റിപ്പോര്‍ട്ട്.
2022 ജനുവരിയിൽ 5,459 ഇന്ത്യക്കാരാണ് അനധികൃതമായി യുഎസിലേക്ക് കടന്നത്. ഇവരിൽ 708 പേരെ യുഎസ്-കാനഡ അതിർത്തിയിൽ തടവിലാക്കി. 2023 ജനുവരിയിൽ 7,421 ഇന്ത്യക്കാർ അനധികൃതമായി യുഎസിൽ പ്രവേശിച്ചതോടെ ഈ സംഖ്യ 36 ശതമാനം വര്‍ധിച്ചു. ഇവരിൽ 2,478 പേർ തടവിലാക്കപ്പെട്ടു. കാനഡയിൽ നിന്നോ മെക്‌സിക്കോയിൽ നിന്നോ അതിർത്തി കടക്കാൻ ശ്രമിച്ച 2,663 ഇന്ത്യക്കാരെ തടവിലാക്കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. യുഎൻ കണക്കുകൾ പ്രകാരം 2017 മുതൽ കുടിയേറ്റക്കാരുടെ ഏറ്റവും ജനപ്രിയമായ സ്ഥലമാണ് യുഎസ്. അനധികൃതമായി യുഎസിൽ പ്രവേശിച്ച് പിടിക്കപ്പെട്ട മൊത്തം ആളുകളുടെ രണ്ട് ശതമാനം മാത്രമാണ് ഇന്ത്യക്കാർ. ഏറ്റവും കൂടുതൽ നുഴഞ്ഞുകയറ്റക്കാർ മെക്സിക്കോയിൽ (21 ലക്ഷം), ഹോണ്ടുറാസ് (6.42 ), ഗ്വാട്ടിമാല (6.37 ), ക്യൂബ (4.06), വെനസ്വേല (3.23) എന്നിവിടങ്ങളിൽ നിന്നാണ്. 2.7 ദശലക്ഷം ഇന്ത്യൻ വംശജരായ കുടിയേറ്റക്കാർ യുഎസിൽ താമസിക്കുന്നുണ്ടെന്നാണ് 2021 ലെ കണക്ക്.

കസ്റ്റഡിയിലെടുത്തവരിൽ ഭൂരിഭാഗവും ഗുജറാത്തിൽ നിന്നും പഞ്ചാബിൽ നിന്നുമുള്ളവരാണ്. അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ നിരവധി ഇന്ത്യന്‍ കുടുംബങ്ങള്‍ മരിച്ച സംഭവങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ഇതൊന്നും അതിര്‍ത്തി കടക്കുന്നതില്‍ നിന്ന് ഇന്ത്യന്‍ കുടുംബങ്ങളെ പിന്തിരിപ്പിക്കുന്നില്ലെന്നതാണ് വസ്തുത. കഴിഞ്ഞ വർഷം ജനുവരിയിൽ രണ്ട് കുട്ടികളുള്‍പ്പെടെ നാല് പേരടങ്ങുന്ന ഗുജറാത്തിലെ ഡിങ്കുച സ്വദേശികളായ ഒരു കുടുംബത്തെ കാനഡ‑യുഎസ് അതിർത്തിക്ക് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. സംഭവത്തില്‍ മനുഷ്യക്കടത്ത് സംഘങ്ങളുടെ പങ്ക് പൊലീസ് കണ്ടെത്തിയിരുന്നു. 

അഹമ്മദാബാദിൽ നിന്ന് 44 കിലോമീറ്റർ അകലെയുള്ള ഡിങ്കുച ഗ്രാമത്തിൽ 2011 ലെ സെൻസസ് പ്രകാരം 3,284 ആളുകളാണ് ഔദ്യോഗിക ജനസംഖ്യ. പ്രധാനമായും കര്‍ഷകരും ഫാക്ടറി തൊഴിലാളികളും ആയ താക്കൂറുകളും പട്ടേലുകളും ജനസംഖ്യയില്‍ കൂടുതലും. മികച്ച തൊഴിലവസരങ്ങൾ ലഭിക്കുന്നതിന് ഗ്രാമത്തിലെ മിക്ക കുടുംബങ്ങളിലും ഒരു അംഗമെങ്കിലും യുഎസിലോ കാനഡയിലോ ജോലി കണ്ടെത്താന്‍ ശ്രമിക്കുന്നുണ്ടെന്നും ടെെംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഈ മാസം ആദ്യം, ഗുജറാത്തിൽ നിന്നുള്ള നാലംഗ കുടുംബം യുഎസ്-കാനഡ അതിർത്തിയിൽ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. മെഹ്‌സാന ജില്ലയിലെ മനേക്പുര ഗ്രാമത്തിൽ നിന്നുള്ളവരാണെന്നാണ് റിപ്പോര്‍ട്ട്. ഈ ഗ്രാമത്തിൽ നിന്നുള്ള ധാരാളം ആളുകൾ യുഎസിലും കാനഡയിലും സ്ഥിരതാമസമാക്കിയിട്ടുണ്ട്.

Eng­lish Sum­ma­ry: 1.49 lakh Indi­an migrants were impris­oned in five years

You may also like this video

TOP NEWS

September 23, 2024
September 23, 2024
September 23, 2024
September 22, 2024
September 22, 2024
September 22, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.