17 January 2026, Saturday

Related news

January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 12, 2026
January 11, 2026
January 10, 2026

രാജസ്ഥാനില്‍ വോട്ടര്‍മാരെ സ്വാധീനിക്കനായി കോണ്‍ഗ്രസിന്‍റെ സൈക്കിള്‍ വിതരണം

Janayugom Webdesk
ന്യൂഡല്‍ഹി
April 20, 2023 4:50 pm

രാജസ്ഥാനിലെ അശോക് ഗലോട്ട് സര്‍ക്കാര്‍ 133 കോടിയുടെ സൈക്കിളുകള്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനം. പെണ്‍കുട്ടികള്‍ക്കായി133 കോടിയുടെ വിമലമതിക്കുന്ന ആയിരക്കണക്കിന് കറുത്ത സൈക്കിളുകള്‍ വാങ്ങുന്നതിനായി ഈമാസം 19ന് ടെന്‍റര്‍ ക്ഷണിച്ചിരുന്നു.

മൂന്നുമാസത്തിനുളളില്‍ ഓര്‍ഡര്‍ പൂര്‍ത്തിയാക്കണമെന്ന് രേഖകളില്‍ പരാമാര്‍ശിക്കുന്നു. നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മാതൃകാ പെരുമാറ്റച്ചട്ടം ആരംഭിക്കുന്നതിനു മുമ്പ് സൈക്കിളുകള്‍ വിതരണം ചെയ്യാനാണ് ഗലോട്ട് സര്‍ക്കാരിന്‍റെ ശ്രമം. കോവിഡ് 19 വ്യാപകമായതോടെ കഴിഞ്ഞ വര്‍ഷങ്ങളില്‍ സൈക്കിളുകളുടെ വിതരണം നടന്നില്ല.എന്നാല്‍ വോട്ടര്‍മാരെ സ്വാധീനിക്കാുള്ള കോണ്‍ഗ്രസിന്‍റെ ശ്രമഫലമായിട്ടുവേണം സൈക്കില്‍ വിതരണത്തെ കാണേണ്ടത്.2011ല്‍ ഗലോട്ട്സര്‍ക്കാരാണ് സംസ്ഥാനത്ത് ആദ്യമായി പെണ്‍കുട്ടികള്‍ക്ക് സൈക്കിള്‍ നല്‍കുന്ന ആശയം കൊണ്ടുവന്നത്.

2013 മുതൽ അധികാരത്തില്‍ വന്ന വസുന്ധര രാജെയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഈ പദ്ധതി തുടർന്നു, എന്നാൽ ബിജെപി സര്‍ക്കാര്‍ സൈക്കളിന്‍റെ നിറം മാറ്റിയതിനെ കോൺഗ്രസ് വിമർശിച്ചു. സൈക്കിളുകടെ നിറം ഓറഞ്ചിലേക്ക് മാറ്റി. ബീഹാറിലെ നിതീഷ് കുമാർ സർക്കാരിൽ നിന്നാണ് ഗലോട്ട് ഈ ആശയത്തിന് പ്രചോദനമായത്. ഈ പദ്ധതി വളരെ ജനപ്രിയമാവുകയും രാജസ്ഥാനിൽ പെൺകുട്ടികളുടെ സ്‌കൂൾ കൊഴിഞ്ഞുപോക്ക് കുറയുകയും സാക്ഷരതാ നിരക്ക് മെച്ചപ്പെടുകയും ചെയ്തതായി കോണ്‍ഗ്രസ് നേതൃത്വം പറയുന്നു.

പെൺകുട്ടികളുടെ വിദ്യാഭ്യാസവും മറ്റും മെച്ചപ്പെടുത്തുന്നതിനായിസൈക്കിളുകൾ സൗജന്യമായി വിതരണം ചെയ്യുന്ന പദ്ധതി ആരംഭിച്ചത്. സർക്കാർ പുറപ്പെടുവിച്ച മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് സർക്കാർ സ്‌കൂളുകളിലെ ഒമ്പതാം ക്ലാസിൽ പുതുതായി പ്രവേശനം നേടിയ എല്ലാ റഗുലർ പെൺകുട്ടികൾക്കും സൈക്കിളുകൾ വിതരണം ചെയ്യും, ഗലോട്ട് സര്‍ക്കാരിന്‍റെ ടെൻഡർ രേഖയിൽ പറയുന്നു.

ഒമ്പതാം ക്ലാസിന് പുറമെ 6 മുതൽ 8 വരെ ക്ലാസുകളിലെ പെൺകുട്ടികൾക്കും സൗജന്യ സൈക്കിൾ നൽകുമെന്ന് സർക്കാർ അടുത്തിടെ തീരുമാനിച്ചിരുന്നു. കൂടുതൽ ഗുണഭോക്താക്കളിലേക്കും അവരുടെ കുടുംബങ്ങളിലേക്കും എത്തിച്ചേരുന്നതിനായി പദ്ധതിയുടെ പരിധി വർദ്ധിപ്പിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ്, അധികാരം നിലനിർത്താൻ ഇത് സഹായിക്കുമെന്ന് ഗലോട്ടും,കോണ്‍ഗ്രസും വിശ്വസിക്കുന്നു. എന്നാല്‍ പാര്‍ട്ടിയില്‍ സച്ചിന്‍പൈലറ്റും കൂട്ടരും നടത്തുന്ന വെല്ലുവിളികളും, എതിര്‍പ്പും കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഉള്‍പ്പെടെ തെല്ലൊന്നുമല്ല ആശങ്കയിലാഴ്ത്തിയിട്ടുള്ളത് 

Eng­lish Summary:
Con­gress dis­tri­b­u­tion of bicy­cles to influ­ence vot­ers in Rajasthan

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.