25 November 2024, Monday
KSFE Galaxy Chits Banner 2

നരോദ ഗാം കേസില്‍ കുറ്റവിമുക്തയായ മായ കോഡ്നാനി രാജ്യസഭയിലേക്ക്

കേസില്‍ പ്രതിയായ ശേഷമാണ് അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോഡി മായയെ മന്ത്രിസഭയിലെടുത്തത്
web desk
ന്യൂഡല്‍ഹി
April 21, 2023 5:30 pm

ഗുജറാത്ത് വംശഹത്യക്കേസില്‍ കുറ്റവിമുക്തയാക്കിയ മുന്‍ സംസ്ഥാന മന്ത്രി മായ കൊട്‌നാനിയെ രാജ്യസഭയിലേക്ക് പരിഗണിക്കാന്‍ ബിജെപി ദേശീയ നേതൃത്വം ആലോചിക്കുന്നു. അവരെ സജീവ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാന്‍ ബിജെപി ശ്രമിക്കുന്നതായി ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബിജെപി ഗുജറാത്ത് സംസ്ഥാന നേതൃത്വം ദേശീയ നേതൃത്വത്തോട് ഇക്കാര്യം ആവശ്യപ്പെട്ടുകഴിഞ്ഞു.

ഓഗസ്റ്റ് മാസത്തില്‍ രാജ്യസഭയിലേക്ക് ഗുജറാത്തില്‍ നിന്നുള്ള രണ്ട് ഒഴിവുകളില്‍ ഒന്നിലാവും മായ കൊട്‌നാനി മത്സരിക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് മന്ത്രിസഭയിലെ അദ്ദേഹത്തിന്റെ വിശ്വസ്തയായിരുന്നു കൊട്‌നാനിക്ക് സംസ്ഥാനത്ത് വലിയ സ്വീകരണം നല്‍കുന്ന കാര്യവും ബിജെപി ആലോചിക്കുന്നുണ്ട്.

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസില്‍ ഉള്‍പ്പെട്ട സമയത്താണ് കൊട്‌നാനിയെ നരേന്ദ്ര മോഡി തന്റെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്നത്. നരോദ ഗാം കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് അവര്‍ അയോഗ്യയാക്കപ്പെടുകയായിരുന്നു. നരോദ ഗാം കൂട്ടക്കൊലക്കേസില്‍ മായ കൊട്‌നാനി, ബജ്‌റംഗ്ദള്‍ നേതാവ് ബാബു ബജ്‌റംഗി തുടങ്ങിയ 68 പ്രതികളെ ഇന്നലെയാണ് ഗുജറാത്തിലെ സ്പെഷ്യല്‍ കോടതി വെറുതെവിട്ടത്.

വനിത‑ശിശുക്ഷേമ മന്ത്രിയായിരിക്കെ മായ കൊട്നാനിയുടെ നേതൃത്വത്തിലുള്ള അക്രമികള്‍ നരോദ ഗാമില്‍ 11 പേരെ കൂട്ടക്കൊല ചെയ്തുവെന്നായിരുന്നു കേസ്. കലപാതകം നടന്ന് എട്ട് വര്‍ഷത്തിന് ശേഷമാണ് കേസില്‍ വിചാരണ ആരംഭിച്ചിരുന്നത്. വിചാരണ വേളയില്‍ 18 പേര്‍ മരിക്കുകയും ചെയ്തിരുന്നു. ബാക്കിയുണ്ടായിരുന്ന 68 പ്രതികളെയാണ് കോടതി വെറുതെ വിട്ടത്.

 

Eng­lish Sam­mury: For­mer state min­is­ter Maya Kod­nani, who was acquit­ted in the Gujarat geno­cide case, to the Rajya Sabha

 

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.