സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാള്‍. വ്രതശുദ്ധിയുടെ നിറവിലാണ് വിശ്വാസിസമൂഹം. പെരുന്നാൾ നമസ്‌കാരങ്ങളും ഒത്തുചേരലുമായി വിശ്വാസികള്‍ ചെറിയ പെരുനാള്‍ ആഘോഷിക്കുകയാണ്. ഏവരും ഈദ് സന്ദേശം പങ്കുവച്ച് ആഘോഷത്തില്‍ പങ്കുചേരുന്നു. റമദാനില്‍ നേടിയ ആത്മീയ കരുത്തുമായാണ് വിശ്വാസികള്‍. ചെറിയ പെരുന്നാളിന്‍റെ ഭാഗമായി വിവിധയിടങ്ങളിൽ ഈദ് നമസ്‌കാരം. തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ
പാളയം ഇമാം ഡോ. വി പി സുഹൈബ് മൗലവിനേതൃത്വത്തിലാണ് ഈദ് ഗാഹ്. കൊച്ചി കലൂർ നെഹ്രു സ്റ്റേഡിയത്തിൽ രാവിലെ 7.30ന് നടന്ന ഈദ് ഗാഹിന് ഷെരീഫ് മേലേതിൽ നേതൃത്വം നൽകും.
കോഴിക്കോട് ബീച്ചിൽ നടക്കുന്ന സംയുക്ത ഈദ് ഗാഹിന് ടി ആരിഫലി നേതൃത്വം നൽകും. മർക്കസ് നോളേജ് സിറ്റി ജാമി ഉൽ ഫുതൂഹില്ലിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരും, ചാലിയം ജുമാ മസ്‌ജിദിൽ നടക്കുന്ന പെരുന്നാൾ നമസ്‌കാരത്തിന് ഹജ്ജ് കമ്മറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസിയും നേതൃത്വം നൽകും. ചെറിയ പെരുന്നാള്‍ അവധി കലണ്ടര്‍ പ്രകാരം വെള്ളിയാഴ്ചയായിരുന്നു. എന്നാല്‍ ശവ്വാല്‍ മാസപ്പിറവി ദൃശ്യമാകാത്ത സാഹചര്യത്തില്‍ കേരളത്തില്‍ ശനിയാഴ്‌ചയാണ് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. സ്നേഹിക്കുകയും സ്നേഹിക്കപ്പെടുകയുമെന്ന സാർവലൗകികമായ നന്മയെയാണ് ഈദുൽഫിത്തർ ഉയര്‍ത്തിക്കാട്ടുന്നത്.
English Summary;Today is a eid festival in the fullness of fasting
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.