19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 26, 2024
November 24, 2024
November 24, 2024
October 14, 2024
September 18, 2024
June 21, 2024
May 26, 2024
May 22, 2024
May 9, 2024
March 22, 2024

‘രോമാഞ്ചം’ട്രെന്‍ഡ് ഏറ്റെടുത്ത് രാജസ്ഥാന്‍ റോയല്‍സ്; വൈറലായി സഞ്ജുവും കൂട്ടരും

Janayugom Webdesk
April 22, 2023 1:56 pm

മലയാള ചലച്ചിത്രം രോമാഞ്ചം ഇറങ്ങി രണ്ട് മാസമായിട്ടും ഇതുവരെ രോമാഞ്ചിഫിക്കേഷന്‍ എവിടെയും തീര്‍ന്നിട്ടില്ല. മലയാളി യുവാക്കളെ ഒന്നടങ്കം കൈയിലെടുത്ത രോമാഞ്ചം ഇപ്പോള്‍ അങ് ഐപിഎല്ലിലും ട്രെന്‍ഡിങാണ്. ചിത്രത്തില്‍ അര്‍ജുന്‍ അശോകനാണ് തലകുലുക്കുന്ന രംഗത്തില്‍ അഭിനയിച്ചിരിക്കുന്നത്. ചിത്രത്തിലെ ഗാനരംഗമായ ആദരാഞ്ജലികള്‍ നേരട്ടെ എന്ന പാട്ടിനൊപ്പം അര്‍ജുന്‍ അശോകന്റെ തലകുലുക്ക് കൂടിയായപ്പോള്‍ സംഗതി വൈറലായി. ഇപ്പോളിതാ ട്രെന്‍ഡിനൊപ്പം ചേര്‍ന്നിരിക്കുകയാണ് ഐപിഎല്‍ ടീം രാജസ്ഥാന്‍ റോയല്‍സ്.

ടീമിന്റെ ക്യാപ്റ്റന്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പം ലസിത് മലിങ്ക,ജോസ് ബട്‌ലര്‍, രവിചന്ദ്ര അശ്വിന്‍, സന്ദീപ് ശര്‍മ, ഷിമ്രോണ്‍ ഹെട്‌മെയര്‍, യുസ്വേന്ദ്ര ചഹാല്‍, ആഡം സാംബ, റിയാന്‍ പരാഗ്, ദേവദത്ത് പടിക്കല്‍ തുടങ്ങിയവരാണ് റീല്‍സില്‍ പ്രത്യേക്ഷപ്പെട്ടത്. താരങ്ങളെല്ലാം ഗാനത്തിനൊപ്പം തലയാട്ടുന്നത് കാണാം. ഇന്റര്‍നെറ്റില്‍ ഇപ്പോഴുള്ള ഏറ്റവും ക്യൂട്ട് ട്രെന്‍ഡ് എന്ന ക്യാപ്ഷനോടെയാണ് വിഡിയോ പങ്കുവച്ചിരിക്കുന്നത്. രസകരമായ വീഡിയോ ഇതിനോടകം തന്നെ ഇന്‍സ്റ്റഗ്രാമില്‍ വൈറലായി മാറിക്കഴിഞ്ഞു. ഇതിന് മുന്‍പും രാജസ്ഥാന്‍ റോയല്‍സ് ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ താരങ്ങളുടെ റീല്‍സും മീമുകളും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. 

Eng­lish Summary;Rajasthan Roy­als take up the ‘roman­cham’ trend; San­ju and his team went viral
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.