22 January 2026, Thursday

Related news

January 21, 2026
January 20, 2026
January 19, 2026
January 17, 2026
January 16, 2026
January 15, 2026
January 13, 2026
January 12, 2026
January 12, 2026
January 11, 2026

ഇടുക്കിയില്‍ വിവാഹചടങ്ങില്‍ പങ്കെടുക്കാനെത്തിയവരുടെ വാഹനം മറിഞ്ഞ് കുട്ടിയുള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു

Janayugom Webdesk
ഇടുക്കി
April 22, 2023 8:48 pm

വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയ സംഘം സഞ്ചരിച്ച ട്രാവലര്‍ പൂപ്പാറയ്ക്ക് സമീപം മറിഞ്ഞ് ഒരു കുട്ടി ഉള്‍പ്പെടെ മൂന്ന് പേര്‍ മരിച്ചു.തിരുനെല്‍വേലി സ്വദേശികളായ സി പെരുമാള്‍(59), വള്ളിയമ്മ(70), സുശീന്ദ്രന്‍ (എട്ട്) എന്നിവരാണ് മരിച്ചത്. പൂപ്പാറയ്ക്ക് സമീപമാണ് തോണ്ടിമലയില്‍ ട്രാവലര്‍ മറിഞ്ഞത്. തമിഴ്നാട് തിരുനെല്‍വേലിയില്‍ നിന്നുള്ള സംഘം സഞ്ചരിച്ചിരുന്ന വാഹനമാണ് വൈകിട്ട് 6.45 ഓടെ അപകടത്തില്‍ പെട്ടത്. മൂന്നാര്‍ ലക്ഷ്മി എസ്റ്റേറ്റില്‍ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി എത്തിയതായിരുന്നു ഇവര്‍.

തോണ്ടിമലയിലെ എസ് വളവില്‍ നിന്നും വാഹനം നിയന്ത്രണം വിട്ട് കൊക്കയിലേയ്ക്ക് മറിയുകയായിരുന്നു. 20 പേര്‍ യാത്രചെയ്ത ട്രാവലറിലെ 16 പേര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമായി തുടരുന്നു. അപകടത്തില്‍പെട്ടവരെ രാജകുമാരിയിലെ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം തേനി മെഡിക്കല്‍ കോളജിലേയ്ക്ക് കൊണ്ടുപോയി. വലിയ വളവും തിരിവും ഇറക്കവുമുള്ള ഉള്ള റോഡിലൂടെ നാല് വീലുകള്‍ മാത്രമുള്ള ട്രാവലറിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതോടെ മറിയുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. പൊലീസ്, ഫയര്‍ഫോഴ്‌സ്,നാട്ടുകാര്‍ എന്നിവരുടെ സഹകരണത്തോടെ രക്ഷപ്രവര്‍ത്തനം നടത്തി.

Eng­lish Sum­ma­ry: Three killed in Trav­el­er over­turn acci­dent in Idukki

You may also like this video

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.