ആനുപാതികമല്ലാത്ത വിധം സ്വത്ത് സമ്പാദിച്ചെന്നാരോപിച്ച് കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ വീടുകളില്‍ സംസ്ഥാന ലോകായുക്തയുടെ റെയ്ഡ്. ബംഗളൂരുവിൽ യെലഹങ്ക ലോക്കാലിറ്റിയിലുള്ള ബൃഹത് ബംഗളൂരു മഹാനഗര പാലികെ(ബിബിഎംപി)യുടെ എഡിജിപിയുടെ വസതിയിലടക്കം റെയ്ഡ് പുരോഗമിക്കുകയാണ്. ബിബിഎംപി എഡിജിപി ഗംഗാധരയ്യയുടെ എല്ലാ വസതികളിലും പരിശോധന നടക്കുന്നുണ്ട്.
ദാവണഗരെ, ബെല്ലാരി, ബിദാർ, കോലാർ തുടങ്ങിയ ജില്ലകളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത്. യെലഹങ്കയിലെയും മഹാലക്ഷ്മി ലേഔട്ടിലെയും അദ്ദേഹത്തിന്റെ വസതികളിൽ 15 ഉദ്യോഗസ്ഥരുടെ സംഘം റെയ്ഡ് നടത്തുന്നുണ്ട്. ഒരു എസ്‌പി, ഒരു ഡിവൈഎസ്‌പി റാങ്ക് ഉദ്യോഗസ്ഥൻ, ഒരു ഇൻസ്പെക്ടർ എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധനാ സംഘം. താലൂക്ക് പഞ്ചായത്ത് സിഇഒ എൻ വെങ്കിടേശപ്പയുടെ കോലാർ ജില്ലയിലെ വിവിധ സ്ഥലങ്ങളിലെ വസതികളിലും സ്വത്തുക്കളിലും ലോകായുക്ത എസ്‌പി ഉമേഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിവരികയാണ്.
ജെസ്‌കോം എഇഇ ഹുസൈൻ സാബിന്റെ ബെല്ലാരിയിലും ബെംഗളൂരുവിലുമുള്ള വീടുകളിലാണ് റെയ്ഡ് നടക്കുന്നത്. ഡെപ്യൂട്ടി തഹസിൽദാർ വിജയകുമാർ സ്വാമിയുടെ വസതികളിലും ബസവകല്യൺ ടൗണിലെ മുഡുബിയിലും ബിദാറിലെ ആനന്ദനഗറിലുള്ള ആറ് സ്ഥലങ്ങളിലെയും വസ്തുവകകളിലും ഒരേസമയം തിരച്ചിൽ നടക്കുന്നുണ്ട്. എക്‌സിക്യൂട്ടീവ് എന്‍ജിനീയർ സുരേഷ് മേദയുടെ ബിദറിലെ ഗുരുനഗറിലെ വസതിയിലും നൗബാദിലെ ഓഫീസിലും റെയ്ഡ് നടക്കുന്നുണ്ട്. ഡിസിഎഫ് നാഗരാജിന്റെയും തഹസിൽദാർ നാഗരാജിന്റെയും ദാവൻഗരെയിലെ വസതികളിലും ലോകായുക്ത ഉദ്യോഗസ്ഥരുടെ പരിശോധന തുടരുന്നു.
English Sammury: Lokayukta sleuths on Monday are conducting raid and search operations at residences of government officials
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.