25 December 2025, Thursday

Related news

December 3, 2025
November 1, 2025
October 26, 2025
October 25, 2025
September 13, 2025
September 6, 2025
August 5, 2025
July 10, 2025
May 25, 2025
May 20, 2025

വിവാഹചടങ്ങ് നടക്കുന്നതിനിടെ വരനുനേരെ ആസിഡ് ആക്രമണം നടത്തി പുരുഷവേഷത്തിലെത്തിയ യുവതി: വരനും വധുവിനും പൊള്ളലേറ്റു

Janayugom Webdesk
ജഗദൽപൂർ
April 24, 2023 7:50 pm

ഛത്തീസ്ഗഡിലെ ബസ്തർ ജില്ലയില്‍ മുന്‍ കാമുകനുനേരെ ആസിഡ് ആക്രമണം നടത്തി യുവതി. യുവാവ് മറ്റൊരു യുവതിയെ വിവാഹം ചെയ്യാന്‍ മണ്ഡപത്തില്‍ നില്‍ക്കുമ്പോഴാണ് മുന്‍ കാമുകി ആസിഡുമായെത്തി ആക്രമിച്ചത്. സംഭവത്തില്‍ 22 കാരിയായ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തിൽ വരനും വധുവും പങ്കെടുത്ത 10 പേർക്കും ചെറിയ പൊള്ളലേറ്റു.

വൈകുന്നേരത്തോടെയാണ് സംഭവം നടന്നതെന്നും ആ സമയത്ത് വൈദ്യുതി ബന്ധം തകരാറിലായതിനാൽ ആളുകൾക്ക് പ്രതിയെ കാണാനായില്ലെന്നും പൊലീസ് പറഞ്ഞു.അന്വേഷണത്തിൽ വരന്റെ മുൻ കാമുകിയായ ഒരു യുവതിയാണ് ഇത് ചെയ്തതെന്ന് കണ്ടെത്തി. തുടർന്ന് അവരെ കസ്റ്റഡിയിലെടുത്തതായും പൊലീസ് പറഞ്ഞു.

യുവാവുമായി ഏറെ നാളായി പ്രണയത്തിലായിരുന്നുവെന്നും അതേസമയം തന്നെ വഞ്ചിച്ച് യുവാവ് മറ്റൊരു പെണ്‍കുട്ടിയെ വിവാഹം ചെയ്യാന്‍ ഒരുങ്ങിയതാണ് തന്നെ പ്രകോപിച്ചതെന്നും യുവതി പൊലിസിനോട് പറഞ്ഞു. 

ജോലിചെയ്തിരുന്ന മുളകുഫാക്ടറിയില്‍നിന്നാണ് ആസിഡ് മോഷ്ടിച്ചതെന്നും യുവതി വെളിപ്പെടുത്തിയെന്നും ഇവര്‍ക്കെതിരെ പ്രധാന വകുപ്പുകള്‍ കേസെടുത്തതായും പൊലീസ് പറഞ്ഞു. ആരാണ് എന്നറിയാതിരിക്കാന്‍ പുരുഷവേഷം ധരിച്ചാണ് ഇവര്‍ വിവാഹപ്പന്തലിലെത്തിയതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി പൊലീസ് കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: The woman dis­guised her­self as a man and attacked groom

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.