22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

മകന്റെ ഇരട്ടക്കുട്ടികൾക്കെതിരെ ലൈംഗികാതിക്രമം; 60കാരന് ജീവപരന്ത്യം കഠിന തടവ്

Janayugom Webdesk
ആലപ്പുഴ
April 26, 2023 4:03 pm

ആലപ്പുഴയില്‍ സ്വന്തം പേരക്കുട്ടികളെ ലൈംഗികാതിക്രമത്തിന് വിധേയരാക്കിയ 60കാരന് ജീവപരന്ത്യം ശിക്ഷ വിധിച്ച് കോടതി. മകന്റെ മക്കളായ നാലു വയസ്സുള്ള ഇരട്ടപെൺക്കുട്ടികളോട് ക്രൂരമായ ലൈംഗിക അതിക്രമം കാട്ടിയ ചുനക്കര സ്വദേശിക്കാണ് ഹരിപ്പാട് അതിവേഗ പ്രത്യേക കോടതി ജഡ്ജി എസ് സജികുമാർ ജീവപര്യന്തം കഠിനതടവും കൂടാതെ 33 വർഷം കഠിന തടവിനും 95,000 രൂപ പിഴയും ശിക്ഷ വിധിച്ചത്.

അസുഖബാധിതരായി ആശുപത്രിയില്‍ ചികിത്സ തേടിയെത്തിയപ്പോളാണ് കുട്ടികള്‍ പീഡിപ്പിക്കപ്പെട്ട വിവരം പുറത്ത് അറിയുന്നത്. മൂത്രമൊഴിക്കുവാൻ പ്രയാസം നേരിട്ടതിനെ തുടർന്ന് മാവേലിക്കര സർക്കാർ ആശുപത്രിയിൽ പരിശോധനയ്ക്ക് വിധേയമാക്കിയത്. ഇവിടെവച്ചാണ് കുട്ടികൾ ഡോക്ടറോട് പീഡന വിവരം പറഞ്ഞത്. അഡീഷണൽ സാക്ഷി ഉൾപ്പെടെ 15 സാക്ഷികളെ വിസ്തരിച്ചും നിരവധി രേഖകൾ ഹാജരാക്കിയുമാണ് വിചാരണ പൂർത്തിയാക്കിയത്. നൂറനാട് പൊലീസ് രജിസ്റ്റർ ചെയ്ത കേസ് മാവേലിക്കര സർക്കിൾ ഇൻസ്പെക്ടർ പി ശ്രീകുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ എസ് രഘു ഹാജരായി.

Eng­lish Summary;Sexual assault on son’s twin chil­dren; 60-year-old sen­tenced to life imprisonment

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.