22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026

കാമുകിയുടെ വിവാഹം മുടക്കാന്‍ തട്ടികൊണ്ടുപോകലും, മരണവും അഭിനയിച്ചു; യുവാവിനെ പിടികൂടി പൊലീസ്

Janayugom Webdesk
ലഖ്നൗ
April 26, 2023 5:31 pm

കാമുകിയുടെ വിവാഹം മുടക്കാന്‍ സ്വന്തം മരണവും തട്ടികൊണ്ടുപോകലും ആസൂത്രണം ചെയ്ത യുവാവ് പൊലീസ് പിടിയില്‍. ഉത്തര്‍പ്രദേശിലെ സംബാല്‍ ജില്ലയിലാണ് സംഭവം. യുവാവിനെ തട്ടികൊണ്ടുപോയി കൈകാലുകള്‍ കെട്ടിയിട്ട് മുഖത്ത് രക്ത കറയും നാക്ക് പുറത്തിട്ടുകൊണ്ടുള്ള വീഡിയോയുമാണ് വിവാഹം മുടക്കാന്‍ വേണ്ടി പ്രചരിച്ചത്. വാസിം എന്ന യുവാവാണ് ശബാസ്പൂര്‍ ഗ്രാമത്തിലുള്ള പെണ്‍കുട്ടിയുമായി അടുപത്തിലായത്. ഇതരമതത്തില്‍പ്പെട്ടതിനാല്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ വിവാഹത്തിന് എതിര്‍ത്തിരുന്നു.

തുടര്‍ന്ന് ഈ മാസം 24ന് യുവതിയുടെ വിവാഹം മറ്റൊരാളുമായി നിശ്ചയിച്ചത്. എന്നാല്‍ പെണ്‍കുട്ടിയുടെ വിവാഹമുറപ്പിച്ചതറിഞ്ഞ യുവാവ് നടത്തിയ നാടകമാണ് തട്ടികൊണ്ടുപോകലും മരണവും. വീഡിയോ പെണ്‍കുട്ടിയുടെ സഹോദരനും സ്വന്തം സഹോദരനും അയച്ചു നല്‍കി. തുടര്‍ന്ന് അസമോളി പൊലീസ് പെണ്‍കുട്ടിയുടെ വീട്ടുകരാരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയത്. യുവാവിന്റെ വീട്ടുകാര്‍ മരണവിവരം സഹോദരിയെ വിളിച്ച് അറിയിച്ചപ്പോളാണ് വാസിം സഹോദരിയുടെ വീട്ടിലുണ്ടെന്ന വിവരം അറിയുന്നത്. തുടര്‍ന്ന് പൊലീസെത്തി വാസിമിനെയും വീഡിയോ ഷൂട്ട് ചെയ്യാന്‍ സഹായിച്ച സുഹൃത്ത് അനസിനെയും അറസ്റ്റ് ചെയ്ത് ജയിലേക്ക് മാറ്റിയത്. കാമുകിയുടെ വിവാഹം മുടക്കാനാണ് ഈ നാടകീയ നീക്കം യുവാവ് നടത്തിയതെന്ന് പൊലീസ് പറഞ്ഞു. കേസില്‍ തുടര്‍നടപടികള്‍ നടന്നുകൊണ്ടിരിക്കുകയാണ്. 

Eng­lish Summary;young man act­ing to stop girl­friend’s mar­riage, video; The police arrest­ed the youth

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.