18 December 2025, Thursday

Related news

July 17, 2025
October 5, 2024
September 28, 2024
September 28, 2024
March 28, 2024
October 6, 2023
July 20, 2023
June 6, 2023
April 27, 2023
April 26, 2023

മാമുക്കോയയുടെ സംസ്‌കാരം നാളെ

Janayugom Webdesk
കോഴിക്കോട്
April 26, 2023 9:46 pm

മലയാള സിനിമയിൽ കോഴിക്കോടൻ ചിരി പടർത്തിയ അനുഗൃഹീത നടൻ മാമുക്കോയയുടെ സംസ്‌കാരം നാളെ നടക്കും. നാളെ രാവിലെ 9.30ന് അരക്കിണര്‍ മുജാഹിദ് പള്ളിയില്‍ മയ്യിത്ത് നിസ്‌കാരം നടക്കും. പത്തിന് കണ്ണംപറമ്പ് ഖബര്‍സ്ഥാനില്‍ മൃതദേഹം സംസ്‌കരിക്കും. ഇന്ന് വൈകീട്ട് 3.45 മുതല്‍ കോഴിക്കോട് ടൗണ്‍ഹാളില്‍ പൊതു ദര്‍ശനത്തിന് വച്ച മൃതദേഹത്തില്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്നുള്ള ആയിരക്കണക്കിനാളുകള്‍ അന്ത്യാഞ്ജലി അര്‍പ്പിച്ചു.

കോഴിക്കോട് മെയ്ത്ര ആശുപത്രിയില്‍ ബുധനാഴ്ച ഉച്ചയ്ക്ക് 1.05നായിരുന്നു അന്ത്യം. ഹൃദയാഘാതത്തോടൊപ്പം തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണകാരണം. 24ന് രാത്രി മലപ്പുറം കാളികാവ് പൂങ്ങോടിൽ സെവൻസ് ഫുട്ബോൾ ടൂർണമെന്റിന്റെ ഉദ്ഘാടനത്തിന് എത്തിയ മാമുക്കോയയെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വണ്ടൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവിടെ നിന്നാണ് കോഴിക്കോട്ടെ ആശുപത്രിയിലേക്ക് മാറ്റിയത്. തിങ്കളാഴ്ച മുതൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. നേരത്തെ കാന്‍സറിനും ചികിത്സ തേടിയിരുന്നു. സിനിമാ-രാഷ്‌ട്രീയ രംഗത്തെ നിരവധിപ്പേരാണ് അനുശോചനം രേഖപ്പെടുത്തിയത്. ഭാര്യ: സുഹറ. മക്കള്‍: നിസാര്‍, ഷാഹിദ, നാദിയ, അബ്ദുള്‍ റഷീദ്. മരുമക്കള്‍: അബ്ദുല്‍ ഹബീബ് (ഖത്തര്‍), സക്കീര്‍ ഹുസൈന്‍ (കെഎസ്ഇബി), ജസി, ഫസ്‌ന.

Eng­lish Summary;Mamukkoya’s cre­ma­tion tomorrow
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 18, 2025
December 18, 2025
December 18, 2025
December 18, 2025
December 17, 2025
December 17, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.