12 December 2025, Friday

Related news

December 9, 2025
December 1, 2025
December 1, 2025
November 28, 2025
November 27, 2025
November 26, 2025
November 20, 2025
November 15, 2025
November 14, 2025
November 9, 2025

മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു; വരാതിരുന്നതില്‍ പരാതിയില്ലെന്ന് മാമുക്കോയയുടെ മക്കൾ

Janayugom Webdesk
കോഴിക്കോട്
April 28, 2023 9:20 pm

അന്തരിച്ച ചലച്ചിത്ര നടന്‍ മാമുക്കോയക്ക് മലയാള സിനിമ അർഹിച്ച ആദരവ് നൽകിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് മക്കള്‍. ഉപ്പയുടെ മരണാനന്തര ചടങ്ങുകളിൽ താരങ്ങൾ വരാത്തതിൽ പരാതിയില്ലെന്ന് മക്കളായ മുഹമ്മദ് നിസാറും അബ്ദുല്‍റഷീദും പറഞ്ഞു. വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും സാഹചര്യം വിളിച്ച് അറിയിച്ചിരുന്നെന്നും ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് മാമുക്കോയക്കും താത്പര്യമില്ലായിരുന്നെന്ന് മക്കൾ പറഞ്ഞു.
വിദേശത്തുള്ള മമ്മൂട്ടിയും മോഹൻലാലും വിളിച്ച് സാഹചര്യം അറിയിച്ചിരുന്നു. സംസ്ഥാനത്തിന് പുറത്തുള്ള ദീലിപും മറ്റു താരങ്ങളും വിളിച്ചന്വേഷിച്ചിരുന്നു. ഷൂട്ടും പരിപാടികളും മുടക്കി ചടങ്ങുകൾക്ക് പോകുന്നതിനോട് ഉപ്പക്കും താല്പര്യമുണ്ടായിരുന്നില്ല. 

ഇന്നസെന്റുമായി വളരെ അടുപ്പമുണ്ടായിരുന്ന ആളാണ് ഉപ്പ. പക്ഷേ ആ സമയത്ത് ഉപ്പ നാട്ടിൽ ഉണ്ടായിരുന്നില്ല. ഒരു പരിപാടിക്ക് പോയതായിരുന്നു. അന്ന് വാപ്പയും പോയിട്ടില്ല. ഉപ്പാക്ക് ശത്രുക്കളായി ആരുമില്ല, ഒരു കള്ളം പോലും പറയാത്ത ആളാണ്. അതുകൊണ്ടു തന്നെ ശത്രുത കൊണ്ടൊന്നുമല്ല ആരും വരാതിരുന്നത്. വരാൻ കഴിയാതിരുന്നവരുടെ ബുദ്ധിമുട്ടുകൾ മനസിലാകും. അനാവശ്യ ചർച്ചകൾ അവസാനിപ്പിക്കണമെന്നും മുഹമ്മദ് നിസാറും അബ്ദുല്‍റഷീദും വ്യക്തമാക്കി. മോ​​​ഹ​​​ൻ​​​ലാ​​​ൽ അ​​​വ​​​ധി ആ​​​ഘോ​​​ഷ​​​ത്തി​​​നാ​​​യി കു​​​ടും​​​ബ​​​ത്തോ​​​ടൊ​​​പ്പം കൊ​​​റി​​​യ​​​യി​​​ലും മ​​​മ്മൂ​​​ട്ടി ഉം​​​റ നി​​​ർ​​​വ​​​ഹി​​​ക്കാ​​​ൻ മ​​​ക്ക​​​യി​​​ലേ​​​ക്ക് തി​​​രി​​​ച്ച​​​തു​​​മാ​​​ണു കോ​​​ഴി​​​ക്കോ​​ട്ടെ​​​ത്താ​​​ത്തതി​​​നു കാരണമെന്നറിയുന്നു. 

ബുധനാഴ്ചയാണ് മാമുക്കോയ അന്തരിച്ചത്. വ്യാഴാഴ്ചയാണ് താരത്തിന്റെ സംസ്കാര ചടങ്ങുകൾ കണ്ണംപറമ്പ് ഖബർസ്ഥാനിൽ നടന്നത്. സംസ്കാര ചടങ്ങുകളിൽ സിനിമാ താരങ്ങളോ സഹപ്രവർത്തകരോ എത്താത് സോഷ്യൽ മീഡിയയിലുള്‍പ്പെടെ ചർച്ചയായിരുന്നു. സംവിധായകൻ വി എം വിനു അടക്കമുള്ളവർ പരസ്യ പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ”മാമുക്കോയക്ക് അർഹിക്കുന്ന ആദരവ് മലയാള സിനിമ നൽകിയില്ല. പലരുടെയും സിനിമയുടെ വിജയത്തിൽ മാമുക്കോയയും ഉണ്ടായിരുന്നുവെന്ന് ഓർക്കാമായിരുന്നു. മാമുക്കോയയെ ഉപയോഗപ്പെടുത്തിയ എത്ര സംവിധായകരുണ്ട്. സത്യൻ അന്തിക്കാട് ഒഴികെ ഒരു കുട്ടി പോലും എത്തിയില്ല. വളരെ നീചമായ പ്രവൃത്തിയായിപ്പോയി. മാമുക്കോയ ഒരു കാര്യം ചെയ്യണമായിരുന്നു. ടാക്സി വിളിച്ച് എറണാകുളത്ത് പോയി മരിക്കണമായിരുന്നു. അപ്പോൾ എല്ലാവർക്കും വരാൻ സൗകര്യമാവുമായിരുന്നു” എന്നായിരുന്നു വി എം വിനു അനുശോചനയോഗത്തില്‍ പറഞ്ഞത്.
ഇതിനിടെ മാമുക്കോയക്ക് സിനിമാ ലോകം അർഹിച്ച ആദരവ് നൽകിയില്ലെന്ന് കഥാകൃത്ത് ടി പത്മനാഭനും വ്യക്തമാക്കി.മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബർസ്ഥാനിലുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ട വിധം ആദരിക്കുവാൻ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതിൽ വി എം വിനും ഖേദവും രോഷവും പ്രകടിപ്പിക്കുന്നത് കണ്ടു. ഇത് വളരെ ശരിയാണ്. പണ്ടൊരു സന്ദർഭത്തിൽ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതുപോലെ പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കിൽ എറണാകുളത്ത് പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണെന്ന് ടി പത്മനാഭൻ പ്രതികരിച്ചു. 

Eng­lish Sum­ma­ry: Mam­moot­ty and Mohan­lal called and informed about the sit­u­a­tion; Mamukoy­a’s chil­dren did not com­plain about not coming

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.