1 October 2024, Tuesday
KSFE Galaxy Chits Banner 2

പശുവിനെ ഇടിച്ചുണ്ടായ അപകടത്തില്‍ വന്ദേഭാരത് ട്രെയിനിന്റെ മുന്‍വശം തകര്‍ന്നു

Janayugom Webdesk
ഗ്വാളിയോര്‍
April 28, 2023 10:09 pm

മധ്യപ്രദേശില്‍ പശുവിനെ ഇടിച്ചുണ്ടായ അപകടത്തില്‍ വന്ദേഭാരതിന്റെ മുന്‍വശം തകര്‍ന്നു. വ്യാഴാഴ്ച വൈകിട്ട് മധ്യപ്രദേശിലെ ഗ്വാളിയോർ സ്റ്റേഷന് സമീപമാണ് സംഭവം. വൈകിട്ട് 6.15 ഓടെ റാണി കമലാപതിയിലേക്ക് പോകുന്ന ട്രെയിൻ (നമ്പർ 20172) ആണ് പശപവിനെ ഇടിച്ചത്. തുടര്‍ന്ന് ഏകദേശം 15 മിനിറ്റോളം ട്രെയിന്‍ നിര്‍ത്തിയിട്ടു. അപകടത്തില്‍ ട്രെയിനിന്റെ മുൻവശം തകര്‍ന്നതായി റയിൽവെ ഉദ്യോഗസ്ഥർ പറഞ്ഞു. ഗ്വാളിയോർ ജില്ലയിലെ ദബ്രയിലേക്ക് പോകുകയായിരുന്നു ട്രെയിന്‍.

റയിൽപാളത്തിൽ പശു പെട്ടെന്ന് കയറിയതാണ് അപകടത്തിനു കാരണമായത്. അറ്റകുറ്റപ്പണികള്‍ക്ക് ശേഷം ട്രെയിന്‍ യാത്ര പുനരാരംഭിക്കുകയും ചെയ്തു. റാണി കമലാപതിക്കും (ഭോപ്പാൽ) ഹസ്രത്ത് നിസാമുദ്ദീനും (ഡൽഹി) ഇടയിലുള്ള സെമി അതിവേഗ ട്രെയിൻ ഏപ്രിൽ ഒന്നിനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഫ്ലാഗ് ഓഫ് ചെയ്തത്. നേരത്തെയും വന്ദേഭാരതില്‍ പശുവിടിച്ച് അപകടമുണ്ടായിട്ടുണ്ട്. ഈ മാസം 21ന് വന്ദേഭാരത് ഇടിച്ചുതെറിപ്പിച്ച പശു ദേഹത്ത് വീണ് ട്രാക്കില്‍ മുന്‍ റെയില്‍വെ ജീവനക്കാരന്‍ മരിച്ചിരുന്നു. 

Eng­lish Sum­ma­ry: The van­deb­harat train’s front end was dam­aged after it hit a cow

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.