25 December 2025, Thursday

Related news

December 22, 2025
December 20, 2025
December 19, 2025
December 19, 2025
December 15, 2025
December 15, 2025
December 15, 2025
December 14, 2025
December 13, 2025
December 11, 2025

പെരിയാറ്റിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു

Janayugom Webdesk
നെടുങ്കണ്ടം
April 29, 2023 8:20 pm

അയ്യപ്പൻ കോവിൽ തോണിതടിയിൽ പെരിയാറ്റിൽ രണ്ട് വിദ്യാർത്ഥികൾ മുങ്ങിമരിച്ചു. ചപ്പാത്ത് പച്ചക്കാട് സ്വദേശി ബിബിൻ ബിജു. റാന്നി സ്വദേശി നിഖിൽ പി എസ് എന്നിവരാണ് മുങ്ങി മരിച്ചത്.സമീപത്തെ കൃഷിയിടത്തിൽ ഉണ്ടായിരുന്നവർ രക്ഷിക്കാൻ നോക്കിയെങ്കിലും ഇരുവരും മരണപെട്ടു. അയ്യപ്പൻകോവിൽ തോണിത്തടി, പമ്പ് ഹൌസിനു സമീപം പെരിയാറ്റിലാണ് പ്ലസ് ടു പരീക്ഷ കഴിഞ്ഞു നിക്കുന്ന വിദ്യാർത്ഥികൾ മുങ്ങിമരിച്ചത്. മരണപെട്ട നിഖിൽ റാന്നി സ്വദേശിയാണ്, നിഖിന്റെ പിതാവിന്റെ സഹോദരൻ മേരിക്കുളം പുല്ലുമേട് ശങ്കരഗിരി കപ്പലുമാക്കൽ കൊച്ചുമോന്റെ വീട്ടിൽ നിന്നാണ് നിഖിൽ പഠനം നടത്തിയിരുന്നത്. മേരിക്കുളം സെന്റ് മേരിസ് സ്കൂളിലെ വിദ്യാർഥിയായിരുന്നു. ചപ്പാത്ത് പച്ചക്കാട് സ്വദേശിയാണ് നടുപറമ്പിൽ ബിബിൻ ബിജു. മുരിക്കാട്ടുകുടി സർക്കാർ ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.

ഉപ്പുതറ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബിബിന്റെ പിതാവിനെ കണ്ട ശേഷം, ബിബിനും സുഹൃത്തായ നിഖിലും തിരിച്ചു മടങ്ങും വഴിയാണ് തോണി തടിയിൽ ബസ് ഇറങ്ങി പമ്പ് ഹൌസിന്റെ സപീപത്തെ കയത്തിൽ കുളിക്കുന്നതിനായി ഇറങ്ങിയത്. വഴിയിലൂടെ പോയ ഒരു വ്യക്തി, കയത്തിൽ നാല് കൈകൾ മുങ്ങിപ്പോങ്ങുന്നതുകണ്ട് ബഹളം വയ്ക്കുകയും, തുടർന്ന് സമീപത്തെ പറമ്പിൽ ഉണ്ടായിരുന്നവർ ഓടി എത്തി ഇരുവരെയും കയത്തിൽ നിന്ന് കരക്കെടുക്കുകയുമായിരുന്നു. എന്നാൽ മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ ഉപ്പുതറ സർക്കാർ ആശുപത്രി മോർച്ചറിയിലാണ്. ഇരുവരും എസ്എസ്എൽസി വരെ ഒരുമിച്ച് പഠിച്ചവരും അടുത്ത സുഹൃത്തുക്കളുമായിരുന്നു. പ്ലസ് ടു പരീക്ഷ കഴിഞ്ഞ് ഫലത്തിനായി കാത്തിരിക്കുമ്പോഴായിരുന്നു ദാരുണമായ സംഭവം. വിവരമറിഞ്ഞ് നിരവധിയായ ആളുകളാണ് ആശുപത്രിയിലേക്ക് തടിച്ചു കൂടിയത്.

Eng­lish Summary;Two stu­dents drowned in Periyar

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.