16 January 2026, Friday

Related news

January 15, 2026
January 15, 2026
January 15, 2026
January 14, 2026
January 13, 2026
January 11, 2026
January 11, 2026
January 9, 2026
January 6, 2026
January 6, 2026

പൂഞ്ച് ആക്രമണം: ആറുപേര്‍ അറസ്റ്റില്‍

Janayugom Webdesk
ശ്രീനഗര്‍
April 29, 2023 8:55 pm

അഞ്ച് സൈനികര്‍ വീരമൃത്യു വരിച്ച പൂഞ്ച് ഭീകരാക്രമണത്തില്‍ ആറ് പൂഞ്ച് സ്വദേശികളെ ജമ്മു കശ്മീർ പൊലീസ് അറസ്റ്റ് ചെയ്തു. ഭീകരരെ സഹായിച്ചുവെന്ന പേരിലാണ് അറസ്റ്റെന്ന് കശ്മീർ പൊലീസ് ഡിജിപി ദിൽബാഗ് സിങ് പറഞ്ഞു. 20ന് തീവ്രവാദികൾ പതിയിരുന്ന് സൈനികവാഹനം ആക്രമിക്കുകയായിരുന്നു. സ്റ്റീൽ പൊതിഞ്ഞ കവചം തുളയ്ക്കുന്ന ബുള്ളറ്റുകളും സ്റ്റിക്കി ബോംബുകളും ഗ്രനേഡുകളും ആക്രമണത്തിന് ഉപയോഗിച്ചിട്ടുണ്ട്. ആക്രമണത്തില്‍ അഞ്ച് സൈനികർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അറസ്റ്റിലായവരിലൊരാളായ നിസാർ അഹമ്മദും കുടുംബവുമാണ് ഭീകരര്‍ക്ക് ഭക്ഷണവും താമസസൗകര്യവും നൽകിയതെന്നും പ്രാദേശിക പിന്തുണയില്ലാതെ ഇത്തരം ആക്രമണങ്ങൾ നടത്താൻ കഴിയില്ലെന്നും ദില്‍ബാഗ് സിങ് പറ‍ഞ്ഞു.

Eng­lish Summary;Poonch attack: Six arrested

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.