23 December 2024, Monday
KSFE Galaxy Chits Banner 2

Related news

December 5, 2024
December 4, 2024
December 4, 2024
October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024

കേരള സോഷ്യൽ സെന്റർ: എ കെ ബീരാൻ കുട്ടി പ്രസിഡന്റ്, റോയ് ഐ വർഗീസ് വൈസ് പ്രസിഡന്റ്

Janayugom Webdesk
അബൂദബി
April 30, 2023 3:08 pm

അബുദബി കേരള സോഷ്യൽ സെന്റർ (കെ എസ് സി) കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. പ്രസിഡന്റ് വി പി കൃഷണകുമാറിന്റെ അധ്യക്ഷതയിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിന് ശേഷമാണ് 16 അംഗ ഭാരവാഹികളെ തിരഞ്ഞെടുത്തത്. സാമൂഹിക വികസന മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരുടെ നിരീക്ഷണത്തിൽ നടന്ന യോഗത്തിൽ ജനറൽ സെക്രട്ടറി ഷെറിൻ വിജയൻ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ നികേഷ് വലിയ വളപ്പിൽ വാർഷിക വരവ് ചിലവ് കണക്കും അവതരിപ്പിച്ചു.

എ കെ ബീരാൻ കുട്ടി (പ്രസി.), റോയ് ഐ വർഗീസ് (വൈസ് പ്രസി.), സത്യൻ കെ (ജന. സെക്ര.), ഷെബിൻ പദ്മരാജൻ (ട്രഷ.). ലതീഷ് ശങ്കർ, അബ്ദുൽ സലാം നഹാസ്, അഭി ലാഷ് തോമസ് തറയിൽ, ശ്രീകാന്ത് പോക്കടത്ത്, റഫീഖ് അലി കാളിയത്ത്, റഫീഖ് ചാലിൽ, പി എം സുലൈമാൻ, റഷീദ് അയിരൂർ, വേലായുധൻ സുബാഷ്, ഷോബി കെ എ, റെജിലാൽ കോക്കാടൻ, സുൽഫക്വർ വട്ടിപ്പറമ്പിൽ (പ്രവർത്തക സമിതി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു. പുതിയ കമ്മിറ്റിയുടെ ആദ്യ യോഗത്തിലാണ് പ്രവർത്തക സമിതി അംഗങ്ങളിൽ നിന്നും കമ്മിറ്റിയുടെ വിവിധ ചുമതലക്കാരെ തിരഞ്ഞെടുക്കുക.

ശക്തി തീയേറ്റേഴ്സ്, യുവ കലാസാഹിതി, ഫ്രണ്ട്സ് എ ഡി എം എസ് എന്നീ മൂന്ന് സംഘടനകളുടെ കോഡിനേഷന്‍ കമ്മിറ്റിയാണ് അബൂദബി കേരള സോഷ്യല്‍ സെന്റര്‍ മാനേജ്മെന്റ് കമ്മിറ്റി. 

എ കെ ബീരാൻ കുട്ടി ഇതിനുമുമ്പും പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, സാഹിത്യവിഭാഗം സെക്രട്ടറി എന്നീ നിലയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവകലാസാഹിതി പ്രതിനിധിയായ റോയ് ഐ വര്‍ഗീസ് കഴിഞ്ഞ രണ്ട് കമ്മിറ്റിയിലും വൈസ് പ്രസിഡന്റായിരുന്നു. ഷെറിന്‍ വിജയന്‍ സ്വാഗതവും സത്യന്‍ കെ നന്ദിയും പറഞ്ഞു. 

Eng­lish Sum­ma­ry: Ker­ala Social Cen­tre: AK Biran Kut­ty Pres­i­dent, Roy I Vargh­ese Vice President

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.