മഹാരാഷ്ട്രയിലെ ഗഡ്ചിരോളിയിൽ പൊലീസുമായുള്ള ഏറ്റുമുട്ടലിൽ ഒരു ദലം കമാൻഡർ ഉൾപ്പെടെ മൂന്ന് നക്‌സലെറ്റുകൾ കൊല്ലപ്പെട്ടു. മാനെ രാജാറാമിനും പെരിമിലി സായുധ ഔട്ട്‌പോസ്റ്റിനും ഇടയിലുള്ള കെദ്മാറയിലെ വനത്തിലാണ് ഏറ്റുമുട്ടൽ. നക്സലുകൾ വനത്തിൽ ക്യാമ്പ് ചെയ്യുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. വിവരത്തിന്റെ അടിസ്ഥാനത്തിൽ കാട്ടിൽ തിരച്ചിൽ നടത്താൻ ഗഡ്ചിറോളി പൊലീസ് രണ്ട് സി 60 ക്യാമ്പുകൾ ആരംഭിച്ചു.
തിരച്ചിലിനിടെ നക്സലുകൾ പൊലീസിന് നേരെ വെടിയുതിർക്കുകയായിരുന്നു. ഏറ്റുമുട്ടലിൽ മൂന്ന് നക്സൽ കമാൻഡർമാർ കൊല്ലപ്പെടുകയും അവരുടെ മൃതദേഹങ്ങളിൽ നിന്ന് ആയുധങ്ങളും മറ്റും കണ്ടെടുക്കുകയും ചെയ്തു. പെരിമിലി ദളത്തിന്റെ കമാൻഡർ ബിറ്റ്‌ലു മദവി, പെരിമിലി ദളത്തിലെ വാസു, അഹേരി ദളത്തിലെ ശ്രീകാന്ത് എന്നിവരാണ് കൊല്ലപ്പെട്ടത്. മാർച്ച് ഒമ്പതിന് വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ കേസിലെയും വിസമുണ്ടി, അലേംഗ എന്നിവിടങ്ങളിലെ റോഡ് നിർമ്മാണ ഉപകരണങ്ങൾ കത്തിച്ച രണ്ട് സംഭവങ്ങളിലും മുഖ്യപ്രതിയാണ് ബിറ്റ്ലു മദവി.
English Summary;Three Naxals were killed in an encounter with police in Maharashtra’s Gadchiroli
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.