23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

August 2, 2023
May 30, 2023
May 21, 2023
May 18, 2023
May 3, 2023
May 2, 2023
April 24, 2023
March 13, 2023
February 10, 2023
January 4, 2023

വിവാഹത്തെക്കുറിച്ചും, കുട്ടികളെ കുറിച്ചും പങ്കാളിയോട് പറഞ്ഞതിനുശേഷമുള്ള ലിവിംങ്ടുഗതര്‍ വിശ്വാസ വഞ്ചനയല്ലെന്ന് കല്‍ത്തക്ക ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
May 2, 2023 12:41 pm

വിഹാഹത്തെക്കുറിച്ചും,കുട്ടികളെകുറിച്ചും കൃത്യമായി പങ്കാളിയോട് പറഞ്ഞതിനു ശേഷമുള്ള ലിവിംങ് ടുതര്‍ വിശ്വാസ വഞ്ചനയായി കാണാന്‍ കഴിയില്ലെന്ന് കല്‍ക്കത്ത ഹൈക്കോടതി. പതിനൊന്നു മാസം കൂടെ താമസിച്ചതിനുശേഷം പിന്മാറി ഭാര്യയുടെ കൂടെ വീണ്ടും ജീവിക്കാന്‍ പോയ ഹോട്ടല്‍ എക്സിക്യുട്ടീവ് പത്ത് ലക്ഷം രൂപ പിഴ നല്‍കണമെന്ന കീഴ് ക്കോടതി ഉത്തരവ് റദ്ദാക്കിയാണ് കല്‍ക്കത്ത ഹൈക്കോടതി നിലപാട് വ്യക്തമാക്കിയത്.

ഐപിസി സെക്‌ഷൻ 415 പ്രകാരം വിശ്വാസവഞ്ചനയെന്നത് മനപ്പൂര്‍വമുള്ള ചതിയായിരിക്കണം. ഈ കേസിൽ പരാതിക്കാരിയെ പ്രലോഭിപ്പിച്ച് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനായി വിവാഹം കഴിക്കാമെന്നു പ്രതി വാഗ്ദാനം നൽകിയെന്ന വാദം തെറ്റാണ്. പങ്കാളി വിവാഹത്തെക്കുറിച്ചും കുട്ടികളെക്കുറിച്ചും മറച്ചുവച്ചാൽ ലിവ് ഇൻ റിലേഷനുകളിൽ അനിശ്ചിത്വത്തിന് കാരണമാകുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി വസ്തുതകൾ മറച്ചുവച്ചതായി തെളിയിക്കാത്ത സാഹചര്യത്തിൽ വിശ്വാസവഞ്ചന നടത്തിയെന്ന പരാതിക്കാരിയുടെ വാദം‌ തെറ്റാണെന്നും കോടതി വ്യക്തമാക്കി. 2014 ഫെബ്രുവരിയിൽ ഹോട്ടൽ ജോലിക്കുള്ള അഭിമുഖത്തിന് പോയ പരാതിക്കാരി ഫ്രണ്ട് ഡെസ്‌ക് മാനേജറായ പ്രതിയെ കണ്ടുമുട്ടുകയായിരുന്നു.

ആദ്യ കൂടിക്കാഴ്ചയിൽ, പരാജയപ്പെട്ട വിവാഹജീവിതത്തെക്കുറിച്ച് പറഞ്ഞ പ്രതി പരാതിക്കാരിയുമായി ഇഷ്ടത്തോടെ സംസാരിക്കുകയും ഫോൺ നമ്പർ വാങ്ങുകയും ചെയ്തു. തുടർന്ന് പ്രതിയും യുവതിയും ഒന്നിച്ചു ജീവിക്കുകയായിരുന്നു. ഈ വിവരം അറിഞ്ഞ യുവതിയുടെ മാതാപിതാക്കൾ എത്രയും വേഗം വിവാഹം വേണമെന്ന് അവർ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ ഏതാണ്ട് ഒരു വർഷത്തോളം അവര്‍ ഒന്നിച്ചു ജീവിച്ചു. അതിനു ശേഷം പ്രതി ഭാര്യയെ കാണുന്നതിന് മുംബൈയിലേക്ക് പോയി. തിരികെ കൊൽക്കത്തയിലേക്ക് വന്നപ്പോൾ താൻ വിവാഹമോചനത്തിന് ആഗ്രഹിക്കുന്നില്ലെന്ന നിലപാട് യുവതിയെ അറിയിച്ചു.

ഇതോടെയാണ് യുവതി ബലാത്സംഗവും വിശ്വാസവഞ്ചനയും നടന്നതായി ആരോപിച്ച് പൊലീസ് സ്റ്റേഷനില്‍ കേസ് കെടുത്തത്. നിലവിലുള്ള വിവാഹബന്ധം വേർപെടുത്തി വിവാഹം കഴിക്കാമെന്ന വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് ലിവിംങ് ടുഗതറിന് തയാറായതെന്ന് യുവതി കോടതിയിൽ വാദിച്ചു. ഈകേസിൽ, വിവാഹ വാഗ്ദാനം വിവാഹ മോചനവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ഹൈക്കോടതി നിരീക്ഷിച്ചു.ഒരു വ്യക്തിക്ക് സ്വന്തമായി വിവാഹമോചനം സാധ്യമാകില്ല. അതിന് പങ്കാളി സമ്മതിക്കണം അല്ലെങ്കിൽ കോടതി ഉത്തരവിടണം. അതിനാൽ, ഈ ബന്ധത്തിന്‍റെ തുടക്കം മുതൽ അനിശ്ചിതത്വമുണ്ടായിരുന്നു. പ്രതിക്ക് ഒരു ദുഷ്ടലാക്കുണ്ടായിരുന്നതായി തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്നും കല്‍ക്കത്ത ഹൈക്കോടതി ചൂണ്ടിക്കാട്ടി. തുടര്‍ന്ന് കോടതി ഇത്തരമൊരു നിരീക്ഷണത്തില്‍ എത്തുകയായിരുന്നു

Eng­lish Summary:
And about mar­riage. Cal­cut­ta High Court that liv­ing togeth­er after telling the spouse about the chil­dren is not a breach of trust

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.