
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് രണ്ടുദിവസത്തെ വിമാന സർവീസുകൾ റദ്ദാക്കി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഇന്ധന കമ്പനികള്‍ക്കു നല്‍കേണ്ട കുടിശിക വര്‍ധിച്ചതിനെ തുടര്‍ന്നാണ് സര്‍വീസുകള്‍ നിര്‍ത്തലാക്കിയത്.
ഗോ ഫസ്റ്റ് വിമാന കമ്പനിയുടെ 25 വിമാനങ്ങളാണ് വരുന്ന രണ്ടു ദിവസം സര്‍വീസ് നിര്‍ത്തിവയ്ക്കുന്നത്. 5000ത്തിലധികം പേര്‍ ജോലി ചെയ്യുന്ന കമ്പനിയാണ് വാഡിയ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള ഗോ ഫസ്റ്റ്. ബജറ്റ് വിമാനങ്ങളാണ് കമ്പനിയുടെ പ്രത്യേകത. അതേസമയം സര്‍വീസുകള്‍ നിര്‍ത്തിവച്ച നടപടിയില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ കമ്പനിക്ക് കാരണംകാണിക്കല്‍ നോട്ടീസ് നല്‍കി.
24 മണിക്കൂറിനുള്ളില്‍ ഗോ ഫസ്റ്റ് മറുപടി നല്‍കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഗോ ഫസ്റ്റ് എയര്‍ലൈന്‍സിന്‍റെ നടപടി യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയെന്നും സര്‍വീസ് നിര്‍ത്തിവയ്ക്കാനുള്ള കാരണം രേഖാമൂലം റിപ്പോര്‍ട്ട് ചെയ്തില്ലെന്നും ഡിജിസിഎ നോട്ടീസില്‍ പറയുന്നു.
English summary: The stranded passengers; Go Air has canceled flight services
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.