
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്കെതിരായ മാനനഷ്ടക്കേസിലെ ശിക്ഷാ വിധിയ്ക്ക് ഇടക്കാല സ്റ്റേ അനുവദിക്കാതെ ഗുജറാത്ത് ഹൈക്കോടതി. ഇതോടെ പാര്‍ലമെന്റ് അംഗം എന്ന നിലയില്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത തുടരും. മോഡി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തി എന്ന കേസില്‍ സൂറത്ത് കോടതി വിധിച്ച ശിക്ഷ മരവിപ്പിക്കണമെന്നാവശ്യപ്പെട്ടാണ് രാഹുല്‍ ഗാന്ധി മേല്‍ക്കോടതിയെ സമീപിച്ചത്. രാഹുല്‍ ഗാന്ധിയുടെ അപ്പീലില്‍ വിധി പറയുന്നത് വേനലവധിക്ക് ശേഷം മാത്രമായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. രാഹുല്‍ ഗാന്ധി സമര്‍പ്പിച്ച അപ്പീല്‍ കഴിഞ്ഞ 29ന് പരിഗണിച്ച കോടതി കേസ് മേയ് രണ്ടിലേയ്ക്ക് മാറ്റി വയ്ക്കുകയായിരുന്നു. രാഹുലിന്റെ റിവ്യൂ പെറ്റീഷന് പരിഗണിക്കവേ പരാമര്‍ശങ്ങളും പ്രസ്താവനകളും നടത്തുമ്പോള്‍ സ്ഥാനം മറന്നു കൂടാ എന്ന് ജസ്റ്റിസ് ഹേമന്ദ് പ്രചാക് നിരീക്ഷിച്ചിരുന്നു. കൂടാതെ അപകീര്‍ത്തിക്കേസ് സമര്‍പ്പിച്ച ബിജെപി എംഎല്‍എയും മുന്‍മന്ത്രിയുമായ പൂര്‍ണേഷ് മോഡിയ്ക്ക് മറുപടി സമര്‍പ്പിക്കാന്‍ കോടതി സമയവും അനുവദിച്ചിരുന്നു. നേരത്തെ ബിജെപി നേതാവ് മായാ കോഡ്നാനിക്കായി ഹാജരായിട്ടുള്ളയാളാണ് ജസ്റ്റിസ് ഹേമന്ദ് പ്രചാക്. വേനലവധി പ്രമാണിച്ച് ഈ മാസം അഞ്ചിന് അടയ്ക്കുന്ന കോടതി ജൂണ്‍ അഞ്ചിനാണ് തുറക്കുക.
english summary; Rahul Gandhi’s disqualification to continue No interim stay in defamation case
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.