18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 2, 2024
December 1, 2024
November 29, 2024
November 28, 2024
November 27, 2024
November 26, 2024
November 26, 2024
November 24, 2024
November 24, 2024

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട്; ഷാ ധന്‍ധാരിയ അഡാനി ഗ്യാസ് ഓഡിറ്റര്‍ സ്ഥാനം ഒഴിഞ്ഞു

Janayugom Webdesk
ന്യൂഡല്‍ഹി
May 3, 2023 9:26 pm

അഡാനി ഗ്യാസ് കമ്പനിയുടെ കണക്കുകള്‍ കൈകാര്യം ചെയ്തിരുന്ന ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനം ഷാ ധന്‍ധാരിയ കമ്പനി ഒഴിഞ്ഞു. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ച സ്ഥാപനമാണ് അഹമ്മദാബാദ് ആസ്ഥാനമായ ഷാ ധന്‍ധാരിയ കമ്പനി. ഷാ ധന്‍ധാരിയയ്ക്ക് അ‍ഡാനി ഗ്രൂപ്പ് കമ്പനിയുടെ കണക്കുകള്‍ ഓഡിറ്റ് ചെയ്യാനുള്ള ശേഷിയും പരിചയസമ്പത്തുമില്ലെന്നായിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിലെ ആരോപണം. 

അഡാനി ഗ്രൂപ്പ് കമ്പനികളുടെ സാമ്പത്തിക ഇടപാടുകള്‍ നിയന്ത്രിച്ചിരുന്നത് ഷാ ധന്‍ധാരിയ കമ്പനിയും ധര്‍മേഷ് പരിഖ് എന്ന സ്ഥാപനവുമായിരുന്നു. രണ്ടു സ്ഥാപനങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ടന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഡാനി ഗ്രൂപ്പ് ഇരു കമ്പനികള്‍ക്കുമായി ഏഴ് കോടി രൂപയാണ് നല്‍കിയിരുന്നത്. എന്നാല്‍ മുകേഷ് അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസ് 84 കോടി രൂപയാണ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാപനങ്ങള്‍ക്ക് നല്‍കി വന്നത്. അഡാനി എന്റര്‍പ്രൈസസ് , അഡാനി ഗ്യാസ് കമ്പനികളുടെ കണക്കുകള്‍ കൈകാര്യം ചെയ്യാന്‍ തീരെ ചെറിയ സ്ഥാപനത്തെ നിയമിച്ചതില്‍ ദുരുഹതയുണ്ടെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. 

ഷാ ധന്‍ധാരിയ കമ്പനിയെക്കുറിച്ച് വ്യക്തമായ ഒരു വിവരവും ഇതുവരെ ലഭ്യമായിട്ടില്ല. കമ്പനിക്ക് വെബ്സൈറ്റും ഇല്ലെന്ന് ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്പനിക്ക് നാലു പങ്കാളികളും 11 ജീവനക്കാരുമാണ് ഉളളത്. ഓഫീസ് വാടകയായി പ്രതിമാസം 32,000 രൂപയാണ് ഷാ കമ്പനി നല്‍കുന്നത്. കമ്പനിയുടെ മൂലധനമായി 64 കോടി രൂപ (640 മില്യണ്‍ ) ഉളളതായും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 

ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്ത് വന്നതിനു പിന്നാലെ ചാര്‍ട്ടേഡ് സ്ഥാപനങ്ങളെ അനുകൂലിച്ച് അഡാനി കമ്പനി രംഗത്ത് വന്നിരുന്നു. മികച്ച ട്രാക്ക് റെക്കോഡുള്ള സ്ഥാപനങ്ങളാണ് കണക്കൂകള്‍ കൈകാര്യം ചെയുന്നതെന്നും കമ്പനി അവകാശപ്പെട്ടിരുന്നു. ജോലി ഭാരമാണ് അഡാനി ഗ്യാസ് ചാര്‍ട്ടേഡ് അക്കൗണ്ട് സ്ഥാനത്ത് നിന്ന് മാറാന്‍ കാരണമെന്നാണ് ഷാ ധന്‍ധാരിയ കമ്പനി നല്‍കുന്ന വിശദീകരണം. ഷാ കമ്പനിക്ക് പകരം വാള്‍ട്ടര്‍ ചണ്ഡിയോക് ആന്‍ഡ് കമ്പനിയാവും കണക്കൂകള്‍ കൈകാര്യം ചെയ്യുക. എന്നാല്‍ അഡാനി എന്റര്‍പ്രൈസസിന്റെ ഓഡിറ്റിങ് ചുമതലയില്‍ ഷാ ധന്‍ധാരിയ തുടരുമോയെന്ന കാര്യത്തില്‍ അവ്യക്തതയുണ്ട്. 

Eng­lish Sum­ma­ry: Hin­den­burg Report; Shah Dhan­daria steps down as Adani Gas auditor

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.