22 November 2024, Friday
KSFE Galaxy Chits Banner 2

Related news

October 31, 2024
October 30, 2024
October 22, 2024
October 20, 2024
October 20, 2024
October 16, 2024
October 10, 2024
September 28, 2024
September 27, 2024
September 17, 2024

നിയമനടപടികൾ പൂർത്തിയായി; സനു മഠത്തിലിന്റെ ഭൗതികശരീരം നാളെ നാട്ടിൽ സംസ്കരിക്കും

Janayugom Webdesk
ദമ്മാം
May 4, 2023 6:28 pm

നവയുഗം സാംസ്ക്കാരികവേദി കേന്ദ്രകമ്മിറ്റി അംഗവും, ദല്ല മേഖല പ്രസിഡന്റും, ജീവകാരുണ്യപ്രവർത്തകനുമായ സനു മഠത്തിന്റെ ഭൗതികശരീരം നാളെ (വെള്ളിയാഴ്‌ച) നാട്ടിൽ സംസ്ക്കരിയ്ക്കും. കഴിഞ്ഞ 16 വർഷത്തോളമായി ദമ്മാം പ്രവാസിയായ സനു മഠത്തിൽ 2023 ഏപ്രിൽ 22 നാണ് ദമ്മാം കൊദറിയയിലെ താമസസ്ഥലത്തു വെച്ച് ഉറക്കത്തിൽ ഹൃദയാഘാതം ഉണ്ടായതിനെത്തുടർന്ന് നിര്യാതനായത്. നവയുഗം രക്ഷാധികാരി ഷാജി മതിലകത്തിന്റെ നേതൃത്വത്തിലാണ് നവയുഗം ജീവകാരുണ്യവിഭാഗം നിയമനടപടികൾ പൂർത്തിയാക്കിയത്. സൗദിയിൽ ഒരാഴ്ച നീളുന്ന പെരുന്നാൾ അവധിയായതിനാൽ സർക്കാർ ഓഫിസുകൾ അടച്ചിട്ടിരുന്നതാണ് നിയമനടപടികൾ നീണ്ടു പോകാൻ ഇടയായത്.

സൗദിയുടെ കിഴക്കൻ പ്രവിശ്യയുടെ സാമൂഹ്യ,സാംസ്ക്കാരിക,ജീവകാരുണ്യ രംഗങ്ങളിൽ നിറസാന്നിധ്യമായ സനു മഠത്തിൽ, നാട്ടിൽ സി.പി.ഐയുടെ സജീവപ്രവർത്തകനായിരുന്നു. നവയുഗം ജീവകാരുണ്യവിഭാഗത്തിന്റെ ഭാഗമായി ഒട്ടേറെ പ്രവാസികളെ നിയമക്കുരുക്കുകളിൽ നിന്നും, തൊഴിൽ പ്രശ്നങ്ങളിൽ നിന്നും രക്ഷപ്പെടുത്തി നാട്ടിലെത്തിക്കാൻ സഹായിക്കുകയും, നിതാഖത്ത് കാലത്തും, കോവിഡ് രോഗബാധയുടെ കാലത്തും ഒക്കെ മറ്റുള്ളവരെ സഹായിക്കാൻ സജീവമായി സാമൂഹ്യസേവനം നടത്തുകയും ചെയ്ത സനുവിന്റെ അപ്രതീക്ഷിത വിടവാങ്ങൽ, ദമ്മാമിലെ മലയാളി പ്രവാസ ലോകത്തെ ഏറെ ദുഃഖത്തിലാഴ്ത്തിയിരുന്നു.

മെയ് നാലാം തീയതി വ്യാഴാഴ്ച രാത്രി ദമ്മാമിൽ നിന്നും ശ്രീലങ്കൻ എയർവേസ് ഫ്ലൈറ്റിൽ നാട്ടിലേയ്ക് കൊണ്ട് പോകുന്ന ഭൗതികശരീരം, വെള്ളിയാഴ്‌ച രാവിലെ 10 മണിയ്ക്ക് തിരുവനന്തപുരം എയർപോട്ടിൽ ബന്ധുക്കളും, സുഹൃത്തുക്കളും, പാർട്ടിപ്രവർത്തകരും ഏറ്റുവാങ്ങും. ജന്മനാടായ തിരുവനന്തപുരം കടയ്ക്കൽ അയിരക്കുഴിയിലേക്ക് കൊണ്ട് പോകുന്ന ഭൗതികശരീരം, വെള്ളിയാഴ്‌ച തന്നെ നാട്ടിൽ സംസ്ക്കരിയ്ക്കും.

അയിരക്കുഴി മഠത്തിൽ വീട്ടിൽ പരേതനായ സഹദേവൻ പിള്ളയുടെയും, രാധാമണി അമ്മയുടെയും മകനാണ് സനു. മിനിയാണ് സനുവിന്റെ ഭാര്യ. പ്ലസ് ടൂ വിദ്യാർത്ഥിയായ മൃദുൽ മകനാണ്. സനു മഠത്തിനോടുള്ള ആദരസൂചകമായി നവയുഗം സംഘടിപ്പിയ്ക്കുന്ന അനുശോചനയോഗം, മെയ്‌ ആറാം തീയതി ശനിയാഴ്ച, വൈകിട്ട് ഏഴു മണിയ്ക്ക്, ദമ്മാം ബദർ അൽറാബി ഹാളിൽ വെച്ച് ചേരുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.