28 February 2026, Saturday

Related news

February 27, 2026
February 23, 2026
February 22, 2026
February 22, 2026
February 21, 2026
February 18, 2026
February 14, 2026
February 10, 2026
February 9, 2026
February 2, 2026

ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു

Janayugom Webdesk
തൃശ്ശൂര്‍
May 4, 2023 6:54 pm

ട്രാന്‍സ് മെന്‍ പ്രവീണ്‍ നാഥ് ആത്മഹത്യ ചെയ്തു. തൃശ്ശൂര്‍ പൂങ്കുന്നത്തെ വീട്ടില്‍ വിഷം കഴിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. കേരളത്തിലെ ആദ്യ ട്രാന്‍സ് ബോഡി ബില്‍ഡര്‍ കൂടിയായായിരുന്നു പ്രവീണ്‍. മിസ്റ്റര്‍ കേരള ട്രാന്‍സ്‌മെന്‍ എന്ന പേരിലും പ്രവീണ്‍ ഏറെ പ്രശസ്തനാണ്. 

ഇക്കഴിഞ്ഞ പ്രണയദിനത്തിലായിരുന്നു പ്രവീണ്‍ നാഥും റിഷാന ഐഷുവും വിവാഹിതരായത്. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹം. എന്നാല്‍ കഴിഞ്ഞ ദിവസം ഏവരെയും ഞെട്ടിച്ചുകൊണ്ട് ഇരുവരും വേര്‍പിരിയുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. റിഷാനയുമായുണ്ടായ പിണക്കത്തില്‍ പ്രവീണ്‍ സാമൂഹിക മാധ്യമങ്ങളില്‍ ഇട്ട പോസ്റ്റായിരുന്നു വാര്‍ത്തക്ക് കാരണം.

സോഷ്യല്‍ മീഡിയയില്‍ അടക്കം വാര്‍ത്ത പ്രചരിച്ചതോടെ വിശദീകരണവുമായി പ്രവീണ്‍ നാഥ് രംഗത്തെത്തിയിരുന്നു. വാര്‍ത്ത തെറ്റാണെന്നും മാനസികമായി തകര്‍ന്നപ്പോള്‍ ഉണ്ടായ ഒരു പോസ്റ്റ് ആയിരുന്നു അതെന്നും പ്രവീണ്‍ വ്യക്തമാക്കി. എന്നാല്‍ ഇതിന്റെ പേരില്‍ പ്രവീണ്‍ സൈബര്‍ ആക്രമണത്തിന് ഇരയായി. ഇതില്‍ മനംനൊന്താണ് പ്രവീണ്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് വിവരം.

Eng­lish sum­ma­ry: Trans­man Praveen Nath com­mit­ted suicide

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.