19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

May 4, 2023
March 24, 2023
March 22, 2023
March 22, 2023
March 20, 2023
September 25, 2022
September 20, 2022
August 20, 2022
August 16, 2022
March 28, 2022

എം എന്‍ സ്മാരക ഫണ്ടിലേയ്ക്ക് സംഭാവനയുമായി സി കെ ചന്ദ്രപ്പന്റെ സഹോദരിയും

Janayugom Webdesk
പറവൂർ
May 4, 2023 9:47 pm

എം എൻ സ്മാരക നവീകരണ ഫണ്ടിലേക്ക് സിപിഐ മുൻ സംസ്ഥാന സെക്രട്ടറി സഖാവ് സി കെ ചന്ദ്രപ്പന്റെ സഹോദരിയുടെ ഉദാര സംഭാവന. വടക്കേക്കര എൽ സി യുടെ കീഴിൽ വരുന്ന വാവക്കാട് കിഴക്കേ ബ്രാഞ്ചിലാണ് സി കെ യുടെ സഹോദരി ലക്ഷ്മിക്കുട്ടി താമസം. സി കെ ചന്ദ്രപ്പൻ കൊച്ചിയിലെത്തുമ്പോഴെല്ലാം സഹോദരിയെ കാണാൻ വാവക്കാട് എത്തുമായിരുന്നു. വരുമ്പോഴെല്ലാം കാണാനെത്തുന്ന പ്രവർത്തരെ നിറപുഞ്ചിരിയോടെ സ്വീകരിച്ച് കുശലം പറയുക സഖാവിന് ആനന്ദകരമായമായ അനുഭവമായിരുന്നെന്ന് സഹോദരി പറയുന്നു.

സി കെ യെ കാണാനെത്തുന്നവർക്ക് ലക്ഷ്മി ചേച്ചിയുടെ സ്നേഹത്തിൽ ചാലിച്ച ഒരു ചായ ഉറപ്പായിരുന്നു. എം എൻ സ്മാരക ഫണ്ട് കൈമാറുന്നതോടൊപ്പം ഈ ഓർമ്മകളും അവർ സഖാക്കളോട് പങ്കിട്ടു. സിപിഐ മണ്ഡലം സെക്രട്ടറി കെ പി വിശ്വനാഥൻ, എൽ സി അംഗം ഷിജു പള്ളത്ത്, എഐവൈഎഫ് ഭാവാഹിയും, എഴുത്തുകാരിയുമായ സുവിത ടീച്ചർ, രാജീവ് മണ്ണാളിൽ എന്നിവർ ചേർന്നാണ് ഫണ്ടു സ്വരൂപണം നടത്തിയത്. 

Eng­lish Sum­ma­ry: CK Chan­dra­pan’s sis­ter also donat­ed to the MN memo­r­i­al fund

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.