22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ട്; ജോയിന്റ് കൗൺസിൽ ഹർജിയിൽ സർക്കാരിന് സുപ്രീം കോടതി നോട്ടീസ്

Janayugom Webdesk
തിരുവനന്തപുരം
May 4, 2023 10:27 pm

പങ്കാളിത്ത പെൻഷൻ പുനഃപരിശോധനാ സമിതി റിപ്പോർട്ടിന്റെ പകർപ്പ് വിവരാവകാശ നിയമം പ്രകാരം നൽകാനുള്ള സംസ്ഥാന വിവരാവകാശ കമ്മിഷണറുടെ ഉത്തരവ് മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരെ ജോയിന്റ് കൗൺസിൽ ജനറൽ സെക്രട്ടറി ജയശ്ചന്ദ്രൻ കല്ലിംഗൽ നൽകിയ ഹർജിയിൽ സംസ്ഥാന സർക്കാരിന് സുപ്രീം കോടതി നോട്ടീസ്. സംസ്ഥാന ധനകാര്യവകുപ്പിന്റെ ചുമതലയുള്ള അഡീഷണൽ ചീഫ് സെക്രട്ടറിക്കും സംസ്ഥാന വിവരാവകാശ കമ്മിഷനുമാണ് ജസ്റ്റിസുമാരായ അഭയ് എസ് കെ, രാജേഷ് ബിന്ദാൽ എന്നിവരടങ്ങിയ ബെഞ്ച് നോട്ടീസ് അയച്ചത്. 

2013 ഏപ്രിൽ ഒന്ന് മുതലാണ് പങ്കാളിത്ത പെൻഷൻ പദ്ധതി സംസ്ഥാനത്ത് നടപ്പിലാക്കിയത്. തുടർന്നുവന്ന എല്‍ഡിഎഫ് സർക്കാർ പ്രകടനപത്രികയിൽ നൽകിയ വാഗ്ദാനത്തിന്റെ അടിസ്ഥാനത്തിലാണ് പങ്കാളിത്ത പെൻഷൻ പുനഃപരിശോധിക്കാൻ സമിതിയെ നിയമിച്ചത്. സമിതി സർക്കാരിന് സമർപ്പിച്ച റിപ്പോർട്ട് ജീവനക്കാരുടെ സംഘടനകളുമായി ചർച്ചചെയ്യാൻ തയ്യാറാകാതിരുന്നതിനെ തുടർന്നാണ് ജോയിന്റ് കൗൺസിൽ വിവരാവകാശ നിയമപ്രകാരം പകർപ്പ് ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചത്. 

അപേക്ഷ നിരസിച്ചതിനെ തുടർന്ന് വിവരാവകാശ കമ്മിഷണർക്ക് അപ്പീൽ നൽകുകയും അപ്പീൽ പരിഗണിച്ച കമ്മിഷൻ പകർപ്പ് നൽകുവാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ സർക്കാർ ഹൈക്കോടതിയെ സമീപിച്ച് വിവരാവകാശ കമ്മിഷന്റെ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു. ഇതിനെതിരെയാണ് ജോയിന്റ് കൗൺസിൽ സുപ്രീം കോടതിയെ സമീപിച്ചത്. പൊതു ഖജനാവിലെ പണം ചെലവഴിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പൊതുരേഖയാണെന്ന വാദമാണ് ജോയിന്റ് കൗൺസിലിന് വേണ്ടി സുപ്രീം കോടതിയിൽ ഹാജരായ അഭിഭാഷകരായ രഞ്ജിത് തമ്പാൻ, മുഹമ്മദ് സാദിഖ്, ആലിം അൻവർ എന്നിവർ ഉന്നയിച്ചത്. 

Eng­lish sum­ma­ry: Par­tic­i­pa­to­ry Pen­sion Revi­sion Com­mit­tee Report; Supreme Court notice to Govt on Joint Coun­cil petition

you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.