
ജെറ്റ്എയർവേയ്സിന്റെ ഓഫീസിലും സ്ഥാപകൻ നരേഷ് ഗോയലിന്റെ വീട്ടിലും സിബിഐ റെയ്ഡ്. കനറ ബാങ്കിൽ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ടാണ് പരിശോധന. ഗോയലുമായി ബന്ധപ്പെട്ട് 538 കോടിയുടെ തട്ടിപ്പ് കേസാണ് സിബിഐ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഡൽഹി, മുംബൈ നഗരങ്ങളിലായി ഏഴോളം സ്ഥലങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. ജെറ്റ് എയർവേയ്സിന്റെ ഓഫീസുകളിലും പരിശോധന നടക്കുന്നുണ്ട്. സാമ്പത്തിക പ്രതിസന്ധി മൂലം 2019 ഏപ്രിലിൽ ജെറ്റ് എയർവേയ്സ് സർവീസ് നിർത്തിയിരുന്നു.
2021 ജൂണിൽ കമ്പനിയെ ഒരു കൺസോട്യം ഏറ്റെടുത്തിരുന്നു. ജെറ്റ് എയർവേയ്സ് വീണ്ടും സർവീസ് തുടങ്ങാനിരിക്കെയാണ് സ്ഥാപനത്തിൽ വീണ്ടും സിബിഐ പരിശോധന നടത്തിയിരിക്കുന്നത്. അതേസമയം, കമ്പനിയുടെ പുതിയ ഉടമസ്ഥരുമായി ബന്ധപ്പെട്ടല്ല പരിശോധനയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
english summary: Bank fraud: CBI raids Jet Airways office and founder’s house
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.