22 December 2025, Monday

Related news

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 19, 2025
December 19, 2025
December 19, 2025
December 18, 2025
December 18, 2025

ആതിരയെ കൊന്നത് ക്രൂരമായി; കഴുത്തിൽ ഷാൾ മുറുക്കി ബൂട്ടിട്ട് ചവിട്ടിയാണ് അഖില്‍ മരണം ഉറപ്പാക്കിയത്

Janayugom Webdesk
കാലടി
May 5, 2023 8:03 pm

കാലടി സ്വദേശിനി ആതിരയെ (26) കൊലപ്പെടുത്തി വനത്തിൽ തള്ളിയത് ആസൂത്രിതമായി.സാമ്പത്തികം ലക്ഷ്യമിട്ടാണ് പ്രതി അഖിൽ ആതിരയെ കൊലപ്പെടുത്തിത്.അങ്കമാലിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിലെ തൊഴിലാളികളായിരുന്നു മരിച്ച ആതിരയും പ്രതി അഖിലും. ആറ് മാസത്തെ സൗഹൃദമാണ് കൊലപാതകത്തിൽ കലാശിച്ചത്. കഴിഞ്ഞ ശനിയാഴ്ചയാണ് ആതിരയെ കാണാതാകുന്നത്.

സുഹൃത്തുക്കളും അങ്കമാലിയിലെ സ്വകാര്യ സൂപ്പർമാർക്കറ്റിലെ തൊഴിലാളികളുമായ അടിമാലി പാപ്പിനിശേരി അഖിൽ(32) കാലടി സ്വദേശിനി ആതിരയോട് ടൂർ പോകാം എന്ന് പറഞ്ഞാണ് വിളിച്ച് വരുത്തിയത്. ടൂറിനിടയിൽ ശല്യമാകാതിരിക്കാൻ ഫോൺ വീട്ടിൽ വക്കാനും അഖിൽ നിർദേശിച്ചു. മൊബൈൽ ടവർ പരിശോധിച്ച് പൊലീസ് പിടിക്കാതിരിക്കാൻ വേണ്ടിയായിരുന്നു ഇത്. അഖിലും ഫോൺ ഓഫ് ചെയ്താണ് യാത്രയാരംഭിച്ചത്. റെന്റേ കാറിലായിരുന്നു യാത്ര. അതിരപ്പിള്ളിയിലേക്ക് പോകുന്ന വഴിയിൽ തുമ്പൂർ മുഴി റോഡിൽ മുന്നൂറ് മീറ്റർ വനത്തിനുള്ളിലേക്ക് കയറിയാണ് കൊലപാതകം നടത്തിയത്.

അഖിൽ ആതിരയിൽ നിന്നും 10 പവനോളം സ്വർണ്ണം വാങ്ങിയിരുന്നു. ഇത് തിരികെ ചോദിച്ചതാണ് കൊലപാതകത്തിൽ കലാശിച്ചത്. വനത്തിനകത്ത് വച്ച് ആതിരയുടെ കഴുത്തിൽ ഷാൾ കുരുക്കിയാണ് പ്രതി കൊല നടത്തിയത്. ബൂട്ട് ഉപയോഗിച്ച് കഴുത്തിൽ ഞെരിച്ചാണ് മരണം ഉറപ്പാക്കിയതെന്ന് പ്രതി പൊലീസിനോട് പറഞ്ഞു.

രാവിലെ ജോലിക്കായി പോയ ഭാര്യയെ ബസ്സ്റ്റോപ്പിൽ എത്തിച്ചാണ് ഭർത്താവ് സനൽ ജോലിക്ക് പോയത്. ജോലി കഴിഞ്ഞ് എത്തേണ്ട സമയം കഴിഞ്ഞതോടെ കാലടി പൊലീസിൽ പരാതി നൽകിയത്. ഈ അന്വേഷണമാണ് കൊലപാതകം പുറത്തെത്തിച്ചത്.പോലീസ് പരിശോധനയിൽ കാലടി ബസ് സ്റ്റാന്റിൽ നിന്നും ആതിര അഖിലിനൊപ്പമാണ് പോയതെന്ന് പൊലീസിന് മനസിലായി. അഖിലിനൊപ്പം കാറിൽ പോകുന്ന ആതിരയുടെ സിസിടിവി വീഡിയോ ലഭിച്ചതാണ് കേസന്വേഷണത്തിൽ വഴിത്തിരിവായത്. ആതിരയും അഖിലും വിവാഹിതരാണ്. ചെങ്ങൽ പറക്കാട്ട് വീട്ടിൽ സനൽ ആണ് ആതിരയുടെ ഭർത്താവ്. ഇവര്‍ക്ക് രണ്ട് കുട്ടികളുണ്ട്. പോസ്റ്റുമാർട്ടത്തിന് ശേഷം ആതിരയുടെ മൃതദേഹം സംസ്കരിച്ചു.

Eng­lish Summary;Akhil ensured death by tying a shawl around his neck and kick­ing him
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.