16 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 5, 2024
November 1, 2024
October 29, 2024
October 16, 2024
October 15, 2024
October 10, 2024
October 8, 2024
October 6, 2024
October 3, 2024
September 28, 2024

മദ്യലഹരിയില്‍ ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ അസഭ്യം പറഞ്ഞ് സ്ഥലം വിട്ട എസ്ഐ പൊലീസ് പിടിയില്‍

Janayugom Webdesk
തിരുവനന്തപുരം
May 6, 2023 11:15 am

മദ്യപിച്ച് മദോന്‍മത്തനായി ഹോട്ടലില്‍ കയറി ഭക്ഷണം കഴിച്ച് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലം കാലിയാക്കിയ എസ്ഐയെ പൊലീസ് അറസറ്റ് ചെയ്തു.

കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. കുറ്റ്യാടി ചുരംറോഡിലെ ഹോട്ടലിലും,തൊട്ടില്‍പ്പാലം കെ എസ്ആര്‍ടിസി ഡിപ്പോ പരിസരത്തും പരാക്രമം കാണിച്ച എസ്ഐയെആണ് തൊട്ടില്‍പ്പാലം പൊലീസും നാട്ടുകാരും ചേര്‍ന്നാണ് പിടികൂടിയത്.പക്രംതളം ചുരം പത്താംവളവിനുസമീപത്തെ ഹോട്ടലിലും തൊട്ടിൽപ്പാലം, കെഎസ്ആര്‍ടിസി ഡിപ്പോ പരിസരത്തും ആണ് നാടകീയസംഭവങ്ങൾ അരങ്ങേറിയത്.

കുടുംബത്തോടൊപ്പം പക്രംതളം ചുരത്തിലെ ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ചതിനുശേഷം ഹോട്ടൽ ഉടമയുമായി വാക്തർക്കത്തിലേർപ്പെടുകയും ഹെൽത്ത് ഇൻസ്പെക്ടറാണെന്നു പറഞ്ഞ് പണം കൊടുക്കാതെ ഹോട്ടലുടമയെ അസഭ്യം പറഞ്ഞ് സ്ഥലംവിടുകയുമായിരുന്നു. ന്യൂമാഹി പൊലീസ് സ്റ്റേഷനിലെ എസ് ഐഅനിൽകുമാറിനെയാണ് തൊട്ടിൽപ്പാലം പൊലീസും നാട്ടുകാരും ചേർന്ന് പിടികൂടിയത്.

പൊലീസ് ബലം പ്രയോഗിച്ച് തൊട്ടിൽപ്പാലം പൊലീസ്‌ സ്റ്റേഷനിലെത്തിച്ചു. ചോദ്യംചെയ്യലിനിടെയാണ് ന്യൂമാഹി സ്റ്റേഷൻ എസ്ഐഅനിൽകുമാറാണ് പിടിയിലായിരിക്കുന്നതെന്ന് മനസ്സിലായത്. വൈദ്യപരിശോധനയ്ക്കായി കുറ്റ്യാടി താലൂക്കാശുപത്രിയിലെത്തിച്ചപ്പോഴും ഇദ്ദേഹം ആക്രോശം തുടരുകയായിരുന്നു. മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കേസ് ചാർജ് ചെയ്തതിനുശേഷം ജാമ്യത്തിൽ വിട്ടയച്ചു.

eng­lish Summary: 

The SI, who entered the hotel under the influ­ence of alco­hol and left with­out pay­ing, was arrest­ed by the police

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.