സർക്കാരിന്റെ രണ്ടാം വർഷത്തിന്റെ നിറം കെടുത്താൻ ശ്രമം നടക്കുന്നുണ്ടെന്നും ആ പൂതിയൊന്നും ഏശില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. കെട്ടി പൊക്കുന്ന ആരോപണങ്ങൾ ജനങ്ങൾ വിശ്വസിക്കുമെന്ന് ആരും കരുതണ്ട. ഇല്ലാ കഥകളുണ്ടാക്കുക, ദുരാരോപണങ്ങൾ ഉന്നയിക്കുക. ഒന്നും ഏൽക്കുന്നില്ല. ആരോപണം ഉന്നയിക്കുന്നവർ അപഹാസ്യരാവും. കെജിഒഎ സംസ്ഥാന സമ്മേളനം ഓൺലൈനായി ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ജനങ്ങൾക്ക് ഭരണത്തിൽ സംതൃപ്തിയുണ്ടാവുകയെന്നതാണ് സര്‍ക്കാരിന് പ്രധാനം. അതുപോലെ വികസനത്തിലാണ് സര്‍ക്കാരിന്റെ താല്പര്യം. നാടിന്റെ പൊതുവായ വികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളുടെ ക്ഷേമത്തിനും സർക്കാർ അതിയായ പ്രാധാന്യം നൽകുന്നുണ്ട്. ഇത് നാട് അറിയരുതെന്ന് ചില നിക്ഷിപ്ത താല്പര്യക്കാർ ആഗ്രഹിക്കുന്നുണ്ട്. സർക്കാരിനെതിരെ എന്തൊക്കെ കെട്ടിച്ചമയ്ക്കാനാവുമെന്നാണ് അവര്‍ നോക്കുന്നത്. അതിന് ചില മാധ്യമങ്ങളും കൂട്ടുനിൽക്കുന്നു. മുഖ്യമന്ത്രി വിമർശിച്ചു. കേരളമാണ് രാജ്യത്ത് അഴിമതി കുറഞ്ഞ സംസ്ഥാനം. അതുകൊണ്ടൊന്നും തൃപ്തനല്ല. അഴിമതി ഇല്ലാത്ത സംസ്ഥാനമെന്ന പേരാണ് കേരളത്തിനു വേണ്ടതെന്നും അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
യുഡിഎഫിന്റെ ദുഃസ്ഥിതിയിൽ സർക്കാരിന് ഒന്നും ചെയ്യാനില്ല. കയ്യിലിരിപ്പാണ് യുഡിഎഫിനെ ഈ സ്ഥിതിയിലെത്തിച്ചത്. 2021 ൽ എന്തൊക്കെ കോലാഹലങ്ങളായിരുന്നു? എന്നിട്ട് എന്തു സംഭവിച്ചു? ജനങ്ങൾ ഒന്നാകെ സര്‍ക്കാരിന്റെ കൂടെ നിന്നു. 2021 ൽ സർക്കാർ വന്ന് ആഴ്ച്ചകൾ കഴിഞ്ഞില്ല, അതിനു മുന്നേ എതിർപ്പ് ഉയർത്തി. എല്ലാ വികസനങ്ങളും തടയുകയെന്നതിൽ ബിജെപിയും യുഡിഎഫും ഒരേ മാനസികാവസ്ഥയിൽ ആണ്.
English Sammury: Chief Minister said that those making allegations would be ridiculous
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.