ഇടുക്കി ചിന്നക്കനാലില്‍ വീണ്ടും കാട്ടാന ആക്രമണം. സിങ്കുകണ്ടത്ത് അന്തോണി രാജ് എന്നയാളുടെ ഷെഡാണ് ആന തകര്‍ത്തത്. ആളപായമില്ല. അരിക്കൊമ്പനെ കാടു കടത്തിയശേഷവും പ്രദേശത്ത് കാട്ടാന ആക്രമണം നടക്കുകയാണ്.
ഏതാനും ദിവസമായി അന്തോണി രാജും കുടുംബവും തമിഴ്‌നാട്ടിലേക്ക് പോയിരിക്കുകയായിരുന്നു. വിജനമായ പ്രദേശത്താണ് ഷെഡ്.പ്രദേശത്ത് ആനക്കൂട്ടമാണോ, ഒറ്റയാനാണോ ആക്രമിച്ചതെന്നതില്‍ ഇതുവരെ സ്ഥിരീകരണമില്ല. അതേസമയം ചക്കക്കൊമ്പനല്ല ആക്രമണം നടത്തിയതെന്ന് വനംവകുപ്പ് അറിയിച്ചു. ഇവിടെ നിന്നും നാലു കിലോമീറ്റര്‍ അകലെയാണ് ഇന്നലെ രാത്രി ചക്കക്കൊമ്പന്‍ ഉണ്ടായിരുന്നത്. ഇന്നു രാവിലെയും ചക്കക്കൊമ്പന്‍ അവിടെ ഉള്ളതായി വിവരം ലഭിച്ചതായി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
English Summary; Another wildelephant attack in Chinnakanal
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.