
സിപിഐയുടെ അനിഷേധ്യ നേതാവായിരുന്ന എമ്മെന്റെ പേരിലുള്ള സംസ്ഥാന ആസ്ഥാന മന്ദിരത്തിന്റെ നവീകരണ ഫണ്ട് നല്‍കി എമ്മെന്റെ പന്തളം മുളമ്പുഴയിലുള്ള മുളക്കല്‍ കുടുംബാംഗങ്ങള്‍. എം എന്‍ താമസിച്ചിരുന്ന അച്ചന്‍കോവിലാറിന്റെ തീരത്തുള്ള മുളക്കല്‍ തറവാട് അതേ ഗാംഭീര്യത്തോടെ കുടുംബാംഗങ്ങള്‍ ഇന്നും സംരക്ഷിച്ചു പോരുന്നു.
മുളക്കല്‍ തറവാട്ടില്‍ ജനിച്ച് വളര്‍ന്ന എം എന്‍ മഹാത്മാ ഗാന്ധിയുടെ ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങളില്‍ ആകൃഷ്ടനായാണ് പൊതുപ്രവര്‍ത്തന രംഗത്തെത്തിയത്. എമ്മെന്റെ കൊച്ചനന്തിരവളും മുന്‍ ജില്ലാ പഞ്ചായത്തംഗവുമായ ഗിരിജ കുമാരി ടീച്ചറില്‍ നിന്നും ഫണ്ട് സിപിഐ ദേശീയ കൗണ്‍സില്‍ അംഗം കൂടിയായ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഏറ്റുവാങ്ങി.
സംസ്ഥാന കൗണ്‍സില്‍ അംഗം ഡി സജി, മണ്ഡലം സെക്രട്ടറി ജി ബൈജു, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി എസ് അജയകുമാര്‍, മണ്ഡലം കമ്മിറ്റിയംഗം അഡ്വ. സതീഷ്, ബ്രാഞ്ച് സെക്രട്ടറി കെ രവി, ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം ആര്‍ രമേശ് തുടങ്ങിയവര്‍ ഒപ്പമുണ്ടായി.
English Summary; m n s family members donated the MN Memorial Renovation Fund
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.