18 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 17, 2024
November 15, 2024
November 10, 2024
November 7, 2024
November 1, 2024
October 29, 2024
October 8, 2024
September 30, 2024
September 30, 2024
September 29, 2024

ഗുജറാത്ത് കലാപ കേസില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് മുന്‍ഡിജിപി കോടതിയില്‍

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2023 11:13 am

ഗുജറാത്ത് കലാപ കേസില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് മുന്‍ഡിജിപി ആര്‍ ബി ശ്രീകുമാര്‍ അഹമ്മദാബാദ് സെഷൻസ് കോടതിയെ സമീപിച്ചു.

സാമൂഹിക പ്രവര്‍ത്തകടീസ്ത സെല്‍വാദ്, മുന്‍ ഐപിഎസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് എന്നിവരും ഗുജറാത്ത് കലാപ കേസില്‍പ്രതികളാണ്. ഗോത്ര കലാപ കേസില്‍ നിരപരാധികളെ കുടുക്കാന്‍ വ്യാജ രേഖ ചമക്കാന്‍ ഗൂഢോലോചന നടത്തിയെന്നാണ് പ്രതികള്‍ക്കെതിരെയുളള പ്രോസിക്യൂഷന്റെ ആരോപണം.

കേസില്‍ നിന്ന് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ശ്രീകുമാര്‍ സമര്‍പ്പിച്ച അപേക്ഷയില്‍ താന്‍ നിരപരാധിയാണെന്നും കേസില്‍ തന്നെ തെറ്റായി ഉള്‍പ്പെടുത്തിയതാണെന്നും പറയുന്നു. അന്വേഷണ കമ്മീഷന് മുന്‍പില്‍ മൊഴി നല്‍കിയതിനെ കുറ്റമായി കാണാന്‍ കഴിയില്ലെന്ന് ശ്രീകുമാര്‍ പറഞ്ഞു.

കഴിഞ്ഞ ജൂണിലാണ് മൂന്ന് പേര്‍ക്കെതിരെയും അഹമ്മദാബാദ് സിറ്റി പൊലീസ് ക്രൈംബ്രാഞ്ച് കേസ് എടുത്തത്. ലോക്കപ്പ് മരണവുമായി ബന്ധപ്പെട്ട കേസില്‍ ശിക്ഷ അനുഭവിക്കുകയാണ് മറ്റൊരു പ്രതിയായ സഞ്ജീവ് ഭട്ട്. ശ്രീകുമാറിനും ടീസ്ത സെതല്‍വാദിനും കേസില്‍ ഇടക്കാല ജാമ്യം ലഭിച്ചിരുന്നു.

അതേസമയം അന്വേഷണ സംഘം പിടിച്ചെടുത്ത കുറ്റപ്പത്രത്തിന്റെ ഭാഗമല്ലാത്ത രേഖകളും വസ്തുക്കളും ഹാജരാക്കാന്‍ പ്രോസിക്യൂഷനോട് നിര്‍ദേശിക്കണമെന്ന് ടീസ്ത സെതല്‍വാദ് സെഷന്‍സ് കോടതിയോട് ആവശ്യപ്പെട്ടു.

Eng­lish Summary:
EX DGP in court seek­ing exemp­tion from Gujarat riots case

You may also like this video:

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.