22 January 2026, Thursday

Related news

January 19, 2026
January 3, 2026
December 22, 2025
December 12, 2025
December 8, 2025
November 30, 2025
November 30, 2025
November 29, 2025
November 24, 2025
November 23, 2025

മന്ത്രവാദത്തിലൂടെ രോഗശാന്തി നല്‍കാമെന്നു പറഞ്ഞെത്തിയ ആളിന്‍റെ ജനനേന്ദ്രിയം ഛേദിച്ച് യുവതി

Janayugom Webdesk
ന്യൂഡല്‍ഹി
May 9, 2023 2:24 pm

മന്ത്രവാദത്തിലൂടെ രോഗശാന്തി നല്‍കാമെന്ന അവകാശവദവുമയി എത്തിയ മന്ത്രവാദിയുടെ ജനനേന്ദ്രിയം ഛേദിച്ച് യുവതി. മന്ത്രവാദത്തിലൂടെ രോഗശാന്തി നൽകാമെന്ന് പറഞ്ഞു യുവതിയുടെ വീട്ടിലെത്തിയ ഇയാള്‍ മന്ത്രവാദത്തിനിടെ യുവതിയെ കടന്നുപിടിക്കാൻ ശ്രമിക്കുകയായിരുന്നു.

തന്നെ കടന്നു പിടിക്കാന്‍ ശ്രമിച്ചപ്പോൾ സ്വയരക്ഷാർത്ഥമാണ് യുവതി ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. അസമിലെ മോറിഗാവോൺ ജില്ലയിലെ ബോരാലിമാരിയിലാണ് സംഭവം.ഉസ്‌മാൻ അലി എന്നയാളുടെ ജനനേന്ദ്രിയമാണ് മുറിച്ചത്

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ഇയാളെ ആശുപത്രിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ഗുവാഹത്തിയിലേക്ക് മാറ്റുമെന്ന് പൊലീസ് അറിയിച്ചു. യുവതിയുടെ പരാതിയിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തു.

Eng­lish Sumamry:
A young woman cut off the gen­i­tals of a man who said he could heal her through witchcraft

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.