19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 17, 2024
December 13, 2024
December 4, 2024
December 2, 2024
December 1, 2024
November 29, 2024
November 21, 2024
November 20, 2024
November 17, 2024
November 14, 2024

കോഴിക്കോട് മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു

Janayugom Webdesk
കോഴിക്കോട്
May 9, 2023 3:18 pm

മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് യുവാവിന് പൊള്ളലേറ്റു. റെയിൽവേ കരാർ ജീവനക്കാരനായ ഹാരിസ് റഹ്മാനാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് പരിക്കേറ്റത്. റിയല്‍മി 8 ഫോണാണ് പൊട്ടിത്തെറിച്ചത്. രണ്ട് വര്‍ഷം മുന്‍പാണ് യുവാവ് ഫോണ്‍ വാങ്ങിയത്. വീട്ടില്‍ നിന്ന് ചാര്‍ജാക്കിയ ശേഷം ജോലി സ്ഥലത്ത് കൊണ്ടു വന്ന ഫോണാണ് പാന്റിലെ പോക്കറ്റിനുള്ളില്‍ വച്ച് തീപിടിച്ചത്. വസ്ത്രവും പഴ്‌സും കത്തിയിട്ടുണ്ട്. ഫോണ്‍ പെട്ടന്ന് തന്നെ പുറത്തെടുത്തതിനാല്‍ വലിയ ദുരന്തം ഒഴിവാക്കാനായി. കാലിനും തുടയിലും പൊള്ളലേറ്റ യുവാവ് ബീച്ച് ആശുപത്രിയില്‍ ചികിത്സ തേടി. ഫോണ്‍ നിര്‍മ്മാതാക്കള്‍ക്കെതിരെ പരാതി നല്‍കുമെന്ന് യുവാവ് അറിയിച്ചു.

Eng­lish Summary;The mobile phone explod­ed and the young man got burnt

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.