24 December 2025, Wednesday

Related news

December 24, 2025
December 23, 2025
December 22, 2025
December 21, 2025
December 20, 2025
December 20, 2025
December 17, 2025
December 12, 2025
December 8, 2025
December 7, 2025

വാക്ക് തര്‍ക്കം; കണ്ണൂരില്‍ ലോറി ഡ്രെെവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

Janayugom Webdesk
കണ്ണൂര്‍
May 9, 2023 4:26 pm

കണ്ണൂരില്‍ ലോറി ഡ്രെെവര്‍ ക്ലീനറെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. നെടുംപൊയിൽ ചുരത്തിൽ ഇന്ന് പുലർച്ചെയാണ് സംഭവം. കൊല്ലം പത്തനാപുരം സ്വദേശി സിദ്ദിഖാണ് കൊല്ലപ്പെട്ടത്. കൊല്ലം സ്വദേശിയായ പ്രതി നിഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

മാനന്തവാടി കൂത്തുപറമ്പ് റോഡിലെ നെടുംപൊയിൽ ചുരം പാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് സംഭവം. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് ലോറിയിൽ സിമന്‍റ് ലോഡുമായി യാത്ര ചെയ്യുകയായിരുന്നു കൊല്ലം പത്തനാപുരം സ്വദേശികളായ ഡ്രൈവർ നിഷാദും സഹായി സിദ്ദിക്കും. യാത്രക്കിടെ ഇരുവരും തമ്മിൽ വാക്ക് തർക്കമുണ്ടായി. ചുരം പാതയിൽ വെച്ച് വാഹനത്തിൽ ഉണ്ടായിരുന്ന ജാക്കി ലിവർ ഉപയോഗിച്ച് നിഷാദ്, സിദ്ദിഖിനെ തലയ്ക്ക് അടിച്ചു വീഴ്ത്തി. അടിയേറ്റ് ചോര വാർന്ന് കിടന്ന സിദ്ദിഖിനെ വഴിയാത്രക്കാർ പേരാവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തിന് പിന്നാലെ പ്രതി നിഷാദ് കണ്ണവം പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങി. തർക്കത്തിനിടെ പെട്ടെന്നുണ്ടായ പ്രകോപനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രതി പൊലീസിന് നൽകിയ മൊഴി. പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇയാളെ വിശദമായി ചോദ്യം ചെയ്യും. കൊലയ്ക്ക് പിന്നിൽ മറ്റ് കാരണങ്ങളുണ്ടോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ട സിദ്ദിഖിന്‍റെ മൃതദേഹം പേരാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Eng­lish Sum­ma­ry; A lor­ry dri­ver killed a clean­er by hit­ting his head in Kannur
You may also like this video

Kerala State - Students Savings Scheme

TOP NEWS

December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025
December 24, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.