5 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 12, 2024
September 28, 2024
September 22, 2024
September 8, 2024
August 31, 2024
August 17, 2024
May 22, 2024
May 15, 2024
March 12, 2024
February 11, 2024

ആരോഗ്യ മന്ത്രിയുടെ പ്രതികരണം വളച്ചൊടിച്ച് പ്രകോപനം

വീഡിയോയും കാണാം
Janayugom Webdesk
May 10, 2023 12:04 pm

കൊട്ടാരക്കര ആശുപത്രിയിലെ യുവ ഡോക്ടര്‍ കുത്തേറ്റ് മരിച്ച സംഭവത്തില്‍ സര്‍ക്കാരിനും ആരോഗ്യമന്ത്രിക്കും എതിരെ പ്രകോപനം സൃഷ്ടിക്കാന്‍ ദൃശ്യമാധ്യമങ്ങളുടെ ഗൂഢാലോചന. ഡോക്ടര്‍ വന്ദനയുടെ മരണത്തെക്കുറിച്ച് പ്രതികരണം തേടി ചാനലുകള്‍ മന്ത്രി വീണ ജോര്‍ജിനെ സമീപിച്ചിരുന്നു.


മന്ത്രി പറഞ്ഞത്

‘കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അക്രമം കാണിച്ചത്. സിഎംഒ ഉള്‍പ്പെടെ ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഈ മോള് ഹൗസ് സര്‍ജനാണ്. അത്ര എക്സ്പീരിയന്‍സ് ഇല്ല. സംഭവം ഉണ്ടായപ്പോള്‍ ആകെ ഭയന്നിട്ടുണ്ടെന്നാണ് അവിടെ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്’.


മന്ത്രിയുടെ പ്രതികരണം ഇതോടൊപ്പം മാധ്യങ്ങള്‍ തന്നെ കാണിച്ചു. അതില്‍ മന്ത്രി പറയുന്നത് ഇങ്ങനെയാണ്; — ‘കൊട്ടാരക്കരയിൽ നടന്നത് നിർഭാഗ്യകരമായ സംഭവമാണ്. വളരെ വേദനിപ്പിക്കുന്ന രീതിയിലാണ് കൊല്ലപ്പെട്ടിരിക്കുന്നത്. പരിശോധനയ്ക്കായി പൊലീസ് കൊണ്ടുവന്ന പ്രതിയാണ് അക്രമം കാണിച്ചത്. സിഎംഒ ഉള്‍പ്പെടെ ഉണ്ടായിരുന്നു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തും. ഈ മോള് ഹൗസ് സര്‍ജനാണ്. അത്ര എക്സ്പീരിയന്‍സ് ഇല്ല. സംഭവം ഉണ്ടായപ്പോള്‍ ആകെ ഭയന്നിട്ടുണ്ടെന്നാണ് അവിടെ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്’.

 

 

എന്നാല്‍ ‘വന്ദനയ്ക്ക് ആക്രമണം തടയാന്‍ പരിചയമില്ല’ എന്ന രീതിയില്‍ മന്ത്രി പ്രതികരിച്ചു എന്നായിരുന്നു ഇതിനുശേഷം മാതൃഭൂമി വാര്‍ത്ത പരത്തിയത്. മന്ത്രിക്കെതിരെ പ്രതികരണങ്ങളും ബിജെപിയുടെ നേതൃത്വത്തിലുള്ള സമരമുള്‍പ്പടെ നിമിഷങ്ങള്‍ക്കകം രൂപപ്പെടുത്താനാണ് വാര്‍ത്ത വളച്ചൊടിച്ചുകൊണ്ട് ശ്രമിച്ചത്. എംബിപിഎസിനൊപ്പം കളരിയും പഠിക്കണോ എന്ന രീതിയിലാണ് ഹൗസ് സര്‍ജന്മാരടക്കം മാധ്യമങ്ങളുടെ തെറ്റായ വാര്‍ത്തയോട് പ്രതികരിക്കുന്നത്. മാധ്യമങ്ങളുടെ വിവരണത്തിന് കൊട്ടാരക്കര എംഎല്‍എ കെ ബി ഗണേഷ് കുമാറും സമാനമായി മറുപടി നല്‍കി.

സംഭവത്തില്‍ ഭയന്നുകഴിയുന്ന ആശുപത്രി ജീവനക്കാരോട് തിരിച്ചുംമറിച്ചും ചോദിച്ചത് ആശുപത്രിയിലെത്തിയ പൊലീസുകാരും എയ്ഡ് പോസ്റ്റില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസും ഓടി രക്ഷപ്പെടാനാണോ അതോ നിങ്ങളെ രക്ഷിക്കാനാണോ ശ്രമിച്ചത് എന്നായിരുന്നു. ഇതിന്റെ വീഡിയോയും ചാനലില്‍ കാണിച്ചിരുന്നു.

കൊട്ടാരക്കര ആശുപത്രി സംഭവത്തില്‍ ഹൈക്കോടതി സ്വമേധയ ഇടപെടുന്ന സാഹചര്യത്തില്‍ പ്രകോപനം സൃഷ്ടിക്കുന്ന മാധ്യമങ്ങളുടെ റിപ്പോര്‍ട്ടിങ് രീതിയും പരിശോധിക്കുമെന്നാണ് സൂചന. ഉച്ചക്ക് 1.45ന് കോടതി ഇതിനായി പ്രത്യേക സിറ്റിങ് നടത്തുന്നത്.

Eng­lish Sam­mury: Health Min­is­ter’s response twist­ed and provoked

TOP NEWS

November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024
November 5, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.