27 December 2024, Friday
KSFE Galaxy Chits Banner 2

കെനിയയിലെ ക്ഷേത്രത്തിലേക്കുള്ള ധ്വജം വൈക്കത്തുനിന്ന്

Janayugom Webdesk
വൈക്കം
May 10, 2023 4:26 pm

കെനിയയുടെ തലസ്ഥാനമായ നെയ്റോബിയിലെ ഭൂതനാഥന്‍ അയ്യപ്പ ക്ഷേത്രത്തില്‍ പ്രതിഷ്ഠിക്കാനുള്ള ധ്വജത്തിന്റെ മുന്നൊരുക്കങ്ങള്‍ വൈക്കത്ത് ആരംഭിച്ചു. മാര്‍ച്ച് എട്ടിന് നിലമ്പൂരില്‍ നിന്നു നിലം തൊടാതെ കൊണ്ടുവന്ന തേക്കിന്‍ തടിയാണ് ധ്വജ പ്രതിഷ്ഠയ്ക്കായി ഉപയോഗിക്കുന്നത്.
ക്ഷേത്രം തന്ത്രി പൂഞ്ഞാര്‍ കൈമുക്കുമഠം ജാതവേദന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ വൃക്ഷപൂജ നടത്തിയ ശേഷം തച്ചു വിദഗ്ധന്‍ ഷാജി ആചാരിയുടെ നേതൃത്വത്തില്‍ മുറിച്ചെടുത്ത മരം വൈക്കം കുടവെച്ചൂര്‍ ചേരകുളങ്ങര ദേവീ ക്ഷേത്രത്തില്‍ എത്തിച്ചതോടെയാണ് ധ്വജത്തിന്റെ നിര്‍മാണം ആരംഭിച്ചത്.

ഒരുക്കിയെടുത്ത ധ്വജത്തിനുള്ള തടി 14ന് രാവിലെ 8.30നും 10നും ഇടയില്‍ തൈലാധിവാസ കര്‍മം നടത്തുന്നതിനായി പ്രത്യേകം തയ്യാറിയ തോണിയിലേക്ക് മാറ്റും. ഇവിടെ ധ്വജ ശയനം പൂര്‍ത്തിയാക്കി 2024 മേയില്‍ പുറത്തെടുത്ത് ആചാരപ്രകാരം അനുഷ്ഠാന കര്‍മങ്ങള്‍ നടത്തിയ ശേഷം കെനിയയിലെത്തിച്ച് മെയ് 24ന് ധ്വജ പ്രതിഷ്ഠ നടത്തും. അയ്യപ്പ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ധ്വജ പ്രതിഷ്ഠയ്ക്ക് കെനിയയില്‍ താമസമാക്കിയ ക്ഷേത്രം സെക്രട്ടറി വൈക്കം കുടവെച്ചൂര്‍ എടത്തില്‍ പ്രവീണ്‍ കുമാര്‍ നേതൃത്വം നല്‍കും.

Eng­lish Sum­ma­ry: Flag to tem­ple in Kenya from Vaikom

You may also like this video

TOP NEWS

December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024
December 27, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.