21 January 2026, Wednesday

Related news

January 13, 2026
December 31, 2025
December 29, 2025
December 27, 2025
December 25, 2025
December 25, 2025
December 24, 2025
December 22, 2025
November 14, 2025
November 13, 2025

ടിപ്പുസുല്‍ത്താന്‍റെ സ്വര്‍ണം പതിച്ച വാള്‍ ബ്രിട്ടനില്‍ ലേലത്തിന്; 15കോടി മുതല്‍ 20 കോടിവരെ പ്രതീക്ഷിക്കുന്നു

Janayugom Webdesk
ന്യൂഡല്‍ഹി
May 11, 2023 6:03 pm

മൈസൂര്‍ ഭരണാധികാരിയായിരുന്ന ടിപ്പുസുല്‍ത്താന്‍റെ സ്വര്‍ണം പതിച്ച വാള്‍ ബ്രിട്ടനില്‍ ലേലത്തിന്.ഈ മാസം 23നാണ് ലേലം.സ്വര്‍ണപിടിയുള്ള വാളിന് 15കോടി മുതല്‍ 20കോടി വരെ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.സുഖേല വിഭാഗത്തില്‍പ്പെട്ട ഉരുക്ക് നിര്‍മ്മിത വാളാണിത്.

നീളം 100സെന്‍റീമീറ്ററാണ്.ഈ വാള്‍ മുനമ്പില്‍ എത്തുമ്പോള്‍ ഇരുതലമൂര്‍ച്ചയുള്ളതായി മാറുന്നു. വാളില്‍ നിരവധി ചിത്രങ്ങളുണ്ട്. പ്രശസ്ത ലേല സ്ഥാപനമായ ബോണ്‍ഹാംസാണ് ലേലം നടത്തുന്നത്. 1799‑ൽ മൈസൂരിനടുത്ത് ശ്രീരംഗപട്ടണത്ത് ബ്രിട്ടീഷുകാരുമായുള്ള യുദ്ധത്തിൽ ടിപ്പു സുൽത്താന്റെ മരണശേഷം, ശ്രീരംഗപട്ടണം കൊട്ടാരത്തിൽ നിന്ന് കണ്ടെത്തിയ വാൾ ബ്രിട്ടീഷ് സൈന്യം മേജർ ജനറൽ ഡേവിഡ് ബെയർഡിന് സമ്മാനിച്ചു.

ബ്രിട്ടീഷ് ആർമിയിലെ ലെഫ്റ്റനന്റ് ജനറൽ ഹാരിസാണ് വാൾ ബെയർഡിന് സമ്മാനിച്ചത്. 2014‑ൽ ടിപ്പു സുൽത്താന്റെ സ്വർണ മോതിരം ലേലത്തിൽ 1.45 ലക്ഷം പൗണ്ട്, അതായത് 1.42 കോടി രൂപയ്ക്ക് ലഭിച്ചു. പതിനെട്ടാം നൂറ്റാണ്ടിലെ മോതിരം ക്രിസ്റ്റിയുടെ ലേലശാലയിൽ നടന്ന ലേലത്തിലാണ് ഈ വില ലഭിച്ചത്. 41.2 ഗ്രാമിന്റെ മോതിരം ആരാണ് വാങ്ങിയതെന്ന് അറിവായിട്ടില്ല.

2004ൽ ഇന്ത്യൻ വ്യവസായി വിജയ് മല്യ ഒന്നര കോടി രൂപ വില നൽകി ടിപ്പു സുൽത്താന്റെ മറ്റൊരു വാൾ സ്വന്തമാക്കി. മൈസൂർ സൈന്യത്തിലെ ഉദ്യോഗസ്ഥനായിരുന്ന ഹൈദരാലിയുടെ മകനായി 1761‑ൽ കർണാടകയിലെ ദേവനഹള്ളിയിലാണ് ടിപ്പു സുൽത്താൻ ജനിച്ചത്. ഹൈദർ പിന്നീട് മൈസൂരിന്റെ ഭരണാധികാരിയായി. പിതാവ് ഹൈദറിന്റെ മരണശേഷം 1782‑ൽ അധികാരത്തിൽ വന്ന ടിപ്പു സുൽത്താൻ 1799‑ൽ മരിക്കുന്നതുവരെ അധികാരത്തിൽ തുടർന്നു.

Eng­lish Summary:
Tipu Sul­tan’s gold-encrust­ed sword to be auc­tioned in Britain; 15 crore to 20 crore is expected

You may also like this video:

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.