28 December 2025, Sunday

Related news

December 23, 2025
December 20, 2025
November 9, 2025
October 31, 2025
July 13, 2025
July 9, 2025
July 8, 2025
July 8, 2025
July 7, 2025
July 7, 2025

ഡോക്ടര്‍മാരുടെ പ്രതിഷേധ സമരം പിന്‍വലിച്ചു

Janayugom Webdesk
തിരുവനന്തപുരം
May 11, 2023 10:50 pm

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസ് ദാരുണമായി കൊല ചെയ്യപ്പെട്ടതിൽ പ്രതിഷേധിച്ച് ഡോക്ടര്‍മാര്‍ നടത്തിവന്നിരുന്ന 48 മണിക്കൂർ പ്രതിഷേധ സമരം പിന്‍വലിച്ചതായി കെജിഎംഒഎ അറിയിച്ചു. ഇന്നലെ നടന്ന ഉന്നതതല യോഗത്തിൽ സംഘടന മുന്നോട്ടുവച്ച ആവശ്യങ്ങൾ സംബന്ധിച്ച് തീരുമാനങ്ങള്‍ ഉണ്ടായ പശ്ചാത്തലത്തിൽ സമരം തുടരേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു. എന്നാൽ തൊഴിലിടങ്ങളിലെ സുരക്ഷ പൂർണമായും ഉറപ്പാക്കുന്നതു വരെ വിഐപികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട അകമ്പടി ഡ്യൂട്ടിയിൽ നിന്നും ഡോക്ടര്‍മാര്‍ വിട്ടു നിൽക്കും.
ആശുപത്രി സംരക്ഷണനിയമം പരിഷ്കരിച്ചു കൊണ്ടുള്ള ഓർഡിനൻസ് പുറപ്പെടുവിക്കുന്നതും പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കുന്നതും ഉൾപ്പെടെയുള്ള സർക്കാർ തീരുമാനങ്ങളിൽ സമയബന്ധിതമായ നടപടികൾ ഉണ്ടാകാത്ത പക്ഷം തുടർ പ്രതിഷേധ പരിപാടികളുമായി സംഘടന മുന്നോട്ട് പോകുമെന്നും കെജിഎംഒഎ അറിയിച്ചു.

eng­lish sum­ma­ry; kgmoa-calls-off-doctors-strike-the-vip-boycott-will-continue

you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.