4 May 2024, Saturday

Related news

May 1, 2024
April 28, 2024
April 26, 2024
April 22, 2024
April 22, 2024
April 22, 2024
April 22, 2024
April 20, 2024
April 20, 2024
April 18, 2024

ഡല്‍ഹി അധികാരത്തര്‍ക്കം വീണ്ടും സുപ്രീം കോടതിയില്‍

*കേന്ദ്രം കോടതിവിധി ലംഘിക്കുന്നു: എഎപി 
Janayugom Webdesk
ന്യൂഡൽഹി
May 12, 2023 10:19 pm

ഉദ്യോഗസ്ഥരുടെ മേലുള്ള നിയന്ത്രണം സംബന്ധിച്ച ഭരണഘടനാ ബെഞ്ച് ഉത്തരവ് കേന്ദ്രസർക്കാർ ലംഘിക്കുകയാണെന്ന് ആരോപിച്ച് ഡൽഹി സർക്കാർ വീണ്ടും സുപ്രീം കോടതിയില്‍. ഡൽഹിയുടെ ഭരണാധികാരം സംസ്ഥാന സർക്കാരിനാണെന്നുള്ള സുപ്രധാന വിധിക്ക് ശേഷവും ഒരു ഉദ്യോഗസ്ഥന്റെ സ്ഥലംമാറ്റം കേന്ദ്രം തടസപ്പെടുത്തുകയാണെന്ന് സർക്കാർ ആരോപിച്ചു. 

പൊലീസ്, ഭൂമി, ക്രമസമാധാനപാലനം എന്നിവ ഒഴികെയുള്ള ഡൽഹിയുടെ പൂർണമായ ഭരണാധികാരം സംസ്ഥാന സർക്കാരിനാണെന്ന് കഴിഞ്ഞ ദിവസം ഭരണഘടനാ ബെഞ്ച് ഏകകണ്ഠമായി വിധി പ്രഖ്യാപിച്ചിരുന്നു. വിധി വന്ന് മണിക്കൂറുകൾക്കുള്ളില്‍ സേവന വകുപ്പ് സെക്രട്ടറി ആശിഷ് മോറെയെ മുഖ്യമന്ത്രി കെജ്‌രിവാൾ നീക്കം ചെയ്തിരുന്നു. മുൻ ഡൽഹി ജൽ ബോർഡ് സിഇഒ എ കെ സിങ് മോറിനാണ് പകരം നിയമനം. അതേസമയം സെക്രട്ടറിയെ നീക്കിയതിനെതിരായ ഹര്‍ജി പരിഗണിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചിട്ടുണ്ട്. 

Eng­lish Summary;Delhi pow­er dis­pute again in the Supreme Court

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.