നാടിനോട് കൂറില്ലാത്തവരാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെന്ന് ആഞ്ഞടിച്ച് എം എം മണി എംഎല്‍എ. ഇടുക്കിയിലെ കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന വേദിയിലാണ് വനം വകുപ്പ് ഉദ്യോഗസ്ഥരെ കുറ്റപ്പെടുത്തിയത്. നികുതി പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വായ് നോക്കി ഇരിക്കുന്നുവെന്നും അതിര്‍ത്തിയിലെ തമിഴ്‌നാടിന്റെ കടന്നു കയറ്റം തടയാന്‍ ഒന്നും ചെയ്യുന്നില്ലായെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തമിഴ്നാട് ഉദ്യോഗസ്ഥരരെ കണ്ടു പഠിക്കണം. കാശു കിട്ടുന്നിടത്തു നിന്നും വാങ്ങാന്‍ മാത്രം ആണ് ഉദ്യോഗസ്ഥര്‍ക്ക് താല്പര്യമെന്നും അതിര്‍ത്തിയിലെ ഉദ്യോഗസ്ഥരെ മുഴവന്‍ മാറ്റണമെന്നും എം എം മണി എംഎല്‍എ ആവശ്യപ്പെട്ടു.
English Summary: M M Mani criticises forest officers
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.