3 May 2024, Friday

സീറ്റ് നിഷേധത്തിനെ മറികടക്കാന്‍ വിവാഹം കഴിച്ച്, സംവരണസീറ്റില്‍ ഭാര്യയെ മത്സരിപ്പിച്ച് നേതാവ്: വിവാഹം പത്രിക നല്‍കുന്നതിന് രണ്ട് ദിവസം മുമ്പ്

Janayugom Webdesk
രാംപുർ
May 14, 2023 12:59 pm

സംവരണ സീറ്റിൽ മത്സരിപ്പിക്കാനായി മനഃപൂര്‍വം തെരഞ്ഞെടുപ്പിന് മുമ്പായി വിവാഹം കഴിച്ച് നേതാവ്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് കോണ്‍ഗ്രസ് നേതാവിന്റെ വിവാഹ പരീക്ഷണം നടന്നത്. കോണ്‍ഗ്രസിന്റെ പ്രാദേശിക നേതാവ് മാമൂൻ ഷായാണ് തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍വേണ്ടി വിവാഹം ചെയ്തത്. ഭാര്യയെ മത്സരിപ്പിക്കാൻ നാമനിർദേശ പത്രിക നൽകുന്നതിന്റെ രണ്ട് ദിവസം മുമ്പേയായിരുന്നു വിവാഹം. സനം ഖാനുത്തിനെയാണ് വിവാഹം ചെയ്തത്. ഫലം വന്നപ്പോൾ സനം വിജയിക്കുകയും ചെയ്തു. കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചതിനെ തുടർന്ന് എഎപി ടിക്കറ്റിലായിരുന്നു മത്സരിച്ചത്.

കഴിഞ്ഞ 25 വർഷമായി കോൺ​ഗ്രസ് തന്നെ അവ​ഗണിക്കുകയാണെന്ന് ഇയാൾ കുറ്റപ്പെടുത്തിയിരുന്നു. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന്റെ രണ്ട് ദിവസം മുമ്പ്, ഏപ്രിൽ 15നായിരുന്നു ഇവരുടെ വിവാഹം. രാംപുരിൽ മത്സരിക്കാൻ നേതാവ് തയ്യാറെടുക്കുന്നതിനിടെയാണ് സീറ്റ് വനിതാ സംവരണമാക്കിയത്. ചെയർമാൻ സീറ്റിലേക്ക് ബിജെപിയിലെ കൂറ്റൻ മാർജിനിൽ തോൽപ്പിച്ച് എഎപിക്കും രാംപുരിൽ അക്കൗണ്ട് തുറക്കാനും സനത്തിന് സാധിച്ചു. 

എല്ലാം വളരെ പെട്ടെന്നായിരുന്നു. ആദ്യം മനസ്സിനിണങ്ങിയ വധുവിനെ കണ്ടെത്തി. അവൾക്കൊരു സീറ്റ് ഒപ്പിക്കുക എന്നതായിരുന്നു അടുത്ത കടമ്പ. കോൺ​ഗ്രസ് സീറ്റ് നിഷേധിച്ചു. എന്നാൽ എഎപി പ്രാദേശിക നേതാക്കൾ സീറ്റ് വാ​ഗ്ദാനം ചെയ്തു. വിജയം ഭർത്താവിന്റെ കഠിനാധ്വാനത്തിന്റെ ഫലമാണെന്ന് സനയും പ്രതികരിച്ചു.

ഭർത്താവ് മാമൂൻ ഖാനും സന്തോഷത്തിലാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ചെയർമാൻ സ്ഥാനം എസ്പിക്കായിരുന്നു. എസ്പി നേതാവ് അസംഖാന്റെ ശക്തികേന്ദ്രമാണ് രാംപുർ. ബിജെപി സ്ഥാനാർത്ഥി 32,157 വോട്ടുകൾ നേടിയപ്പോൾ എസ്പിയുടെ ഫാത്തിമ സാബി 16,269 വോട്ടുകൾ നേടി മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. 43115 വോട്ടുകളാണ് സന നേടിയത്. 

Eng­lish Sum­ma­ry: Leader mar­ries to over­come seat denial, wife con­tests reserved seat in UP

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.