21 January 2026, Wednesday

Related news

January 21, 2026
January 21, 2026
January 20, 2026
January 16, 2026
January 15, 2026
January 15, 2026
January 15, 2026
January 13, 2026
January 13, 2026
January 12, 2026

ജസ്റ്റിസ് എം ആര്‍ ഷാ വിരമിച്ചു

Janayugom Webdesk
ന്യൂഡല്‍ഹി
May 15, 2023 8:54 pm

സുപ്രീം കോടതിയിലെ മുതിര്‍ന്ന നാലാമത്തെ ജഡ്ജിയായ എം ആര്‍ ഷാ വിരമിച്ചു. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ അധ്യക്ഷതയില്‍ നടന്ന ഫുള്‍ കോര്‍ട്ട് യോഗത്തില്‍ എംആര്‍ ഷായ്ക്ക് ഉപഹാരം സമ്മാനിച്ചു. സര്‍വീസില്‍ നിന്ന് വിരമിക്കുന്നില്ലെന്നും പുതിയ അധ്യായം ആരംഭിക്കുമെന്നും അദേഹം എംആര്‍ ഷാ പറഞ്ഞു.
2018 ലാണ് ജസ്റ്റിസ് ഷാ സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. മുകേഷ് കുമാര്‍ റസികബായ് ഷാ എന്ന എം ആര്‍ ഷ 1982 ലാണ് അഭിഭാഷകനായി എന്‍റോള്‍ ചെയ്തത്. തുടര്‍ന്ന ഗുജറാത്ത് കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച ഷാ 2004ല്‍ ഹൈക്കോടതിയില്‍ അഡീഷണല്‍ ജഡ്ജിയായി നിയമിതനായി. തുടര്‍ന്ന് 2005ല്‍ സ്ഥിരം ജഡ്ജിയായി. 2018ല്‍ പാട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി നിയമിതനായ ഷാ 2018ലാണ് സുപ്രീം കോടതി ജഡ്ജിയായി നിയമിതനായത്. ജസ്റ്റിസ് ഷായുടെ വിരമിക്കലോടെ പരമോന്നത കോടതിയിലെ ജഡ്ജിമാരുടെ അംഗബലം 32 ആയി കുറഞ്ഞു.

eng­lish sum­ma­ry; Jus­tice MR Shah retired

you may also like this video;

Kerala State - Students Savings Scheme

TOP NEWS

January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026
January 21, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.