24 November 2024, Sunday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

ട്രെയിനുകള്‍ക്ക് വീണ്ടും നിയന്ത്രണം

സ്വന്തം ലേഖകന്‍
തിരുവനന്തപുരം
May 15, 2023 9:32 pm

സംസ്ഥാനത്ത് വിവിധ ട്രെയിനുകള്‍ക്ക് വീണ്ടും നിയന്ത്രണം. ഈ മാസം 20 മുതലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. നിരവധി ട്രെയിനുകള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തിട്ടുണ്ട്. പല ട്രെയിനുകളും മണിക്കൂറുകള്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളൂ. ആലുവ‑അങ്കമാലി സെക്ഷനുകള്‍ക്കിടയില്‍ അറ്റകുറ്റപ്പണികള്‍ നടത്തുന്നതിന്റെ ഭാഗമായാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതെന്ന് റെയില്‍വേ അറിയിച്ചു.
21 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടേണ്ട 12202 ഗരീബ് രഥ് എക്സ്പ്രസ്, 22ന് ലോകമാന്യ തിലകില്‍ നിന്ന് പുറപ്പെടേണ്ട 12201 ഗരീബ് രഥ് എക്സ്പ്രസ്, 21ന് നാഗര്‍കോവിലില്‍ നിന്നുള്ള 16650 പരശുരാം എക്സ്പ്രസ്, 20ന് മംഗളൂരുവില്‍ നിന്നുള്ള 16650 പരശുരാം എക്സ്പ്രസ്, 22നുള്ള നിലമ്പൂര്‍ റോഡ്-കൊച്ചുവേളി രാജ്യറാണി എക്സ്പ്രസ്, 21ന് കൊച്ചുവേളിയില്‍ നിന്നുള്ള 16349 രാജ്യറാണി എക്സ്പ്രസ്, 22നുള്ള 16344 മധുര‑തിരുവനന്തപുരം അമൃത എക്സ്പ്രസ്, 21ന് മധുരയിലേക്കുള്ള 16343 അമൃത എക്സ്പ്രസ് എന്നിവയാണ് പൂര്‍ണമായും റദ്ദാക്കിയ ട്രെയിനുകള്‍.
21 ന് തിരുവനന്തപുരത്തുനിന്നുള്ള 16302 വേണാട് എക്സ്പ്രസ് എറണാകുളം വരെ മാത്രമെ സര്‍വീസ് നടത്തൂ. 16301 വേണാട് എക്സ്പ്രസ് ഷൊര്‍ണൂരിന് പകരം എറണാകുളത്ത് നിന്ന് യാത്ര ആരംഭിക്കും. എറണാകുളത്ത് നിന്നുള്ള 12617 മംഗള എക്സ്പ്രസ് തൃശൂരില്‍ നിന്നാകും സര്‍വീസ് ആരംഭിക്കുക. പാലക്കാട് നിന്നുള്ള 06797 മെമു എക്സ്പ്രസ് ചാലക്കുടിയില്‍ യാത്ര അവസാനിപ്പിക്കും. എറണാകുളത്ത് നിന്നുള്ള 06798 മെമു ചാലക്കുടിയില്‍ നിന്ന് സര്‍വീസ് ആരംഭിക്കും.
22ന് ഗുരുവായൂരില്‍ നിന്ന് പുറപ്പെടേണ്ട 16128 ചെന്നെ എഗ്മോര്‍ എക്സ്പ്രസ് 23ന് പുലര്‍ച്ചെ 1.20ന് എറണാകുളത്ത് നിന്നാകും സര്‍വീസ് ആരംഭിക്കുക. 21ന് പുറപ്പെടുന്ന 16127 ചെന്നെ എഗ്മോര്‍-ഗുരുവായൂര്‍ എക്സ്പ്രസ് എറണാകുളത്ത് യാത്ര അവസാനിപ്പിക്കും. 22നുള്ള 16306 കണ്ണൂര്‍-എറണാകുളം എക്സ്പ്രസ് തൃശൂരില്‍ വരെ മാത്രമെ സര്‍വീസ് നടത്തൂ.
21നുള്ള 16382 കന്യാകുമാരി-പൂനെ എക്സ്പ്രസിന്റെ സര്‍വീസ് തിരുനെല്‍വേലി, ഈറോഡ് വഴി തിരിച്ചുവിടും. ഇതോടൊപ്പം നിരവധി ട്രെയിനുകള്‍ വൈകി മാത്രമെ പുറപ്പെടുകയുള്ളൂവെന്നും റെയില്‍വേ അറിയിച്ചു.

eng­lish summary;train restric­tions in kerala

you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.