25 November 2024, Monday
KSFE Galaxy Chits Banner 2

Related news

November 24, 2024
November 24, 2024
November 23, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 22, 2024
November 21, 2024

എയ്‌ഡഡ്‌ സ്‌കൂൾ: ഭിന്നശേഷി സംവരണം വേഗത്തിൽ നടപ്പാക്കണമെന്ന്‌ സുപ്രീം കോടതി

Janayugom Webdesk
May 16, 2023 7:04 pm

കേരളത്തിലെ എയ്‌ഡഡ്‌ സ്‌കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളുടെ നിയമനനടപടികൾ വേഗത്തിലാക്കണമെന്ന്‌ സുപ്രീംകോടതി. ഭിന്നശേഷി വിഭാഗക്കാർക്ക്‌ സംവരണം ചെയ്‌തിട്ടുള്ള തസ്‌തികകൾ കണക്കാക്കിയ ശേഷം നിയമനനടപടികൾ വേഗത്തിലാക്കണമെന്നാണ്‌ ജസ്‌റ്റിസുമാരായ സൂര്യകാന്ത്‌, അരവിന്ദ്‌കുമാർ എന്നിവർ അംഗങ്ങളായ ബെഞ്ചിന്റെ നിർദേശം.

ഈ വിഷയത്തിൽ കേരളാഹൈക്കോടതി നേരത്തെ പുറപ്പെടുവിച്ച നിർദേശങ്ങൾ സംസ്ഥാനസർക്കാരും എയ്‌ഡഡ്‌ സ്‌കൂൾ മാനേജ്‌മെന്റുകളും വേഗത്തിൽ നടപ്പാക്കണമെന്നും സുപ്രീംകോടതി നിർദേശം നൽകി. ഭിന്നശേഷി വിഭാഗക്കാരായ ഉദ്യോഗാർഥികളെ നിയമിക്കാൻ ആവശ്യമായ തസ്‌തികകളുണ്ടെങ്കിൽ, താൽക്കാലികമായി നിയമിച്ച അധ്യാപകരെ പിരിച്ചുവിടേണ്ടതില്ലെന്നും സുപ്രീംകോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞു. സംസ്ഥാനസർക്കാരിനോട്‌ നടപടികൾ സംബന്ധിച്ച്‌ സത്യവാങ്ങ്‌മൂലം സമർപ്പിക്കാൻ നിർദേശിച്ച കോടതി കേസ്‌ പരിഗണിക്കുന്നത്‌ ജൂലായിലേക്ക്‌ മാറ്റി.

കേരളത്തിലെ ചില ഹയർസെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരാണ്‌ ഹൈക്കോടതി ഉത്തരവിനെ തുടർന്ന്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. ഹർജിക്കാർക്ക്‌ വേണ്ടി മുതിർന്ന അഭിഭാഷകൻ ദുഷ്യന്ത്‌ദവേ, അഡ്വ. ഹാരീസ്‌ ബീരാൻ എന്നിവർ ഹാജരായി.

eng­lish summary;Aided school: Supreme Court should speedy imple­men­ta­tion of dif­fer­ent­ly abled reservation

you may also like this video;

TOP NEWS

November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024
November 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.