20 December 2025, Saturday

Related news

December 18, 2025
December 17, 2025
December 17, 2025
December 17, 2025
December 16, 2025
December 16, 2025
December 16, 2025
December 14, 2025
December 14, 2025
December 13, 2025

ബിജെപി ഒബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായിട്ടാണ് പരിഗണിക്കുന്നതെന്ന് ലാലുപ്രസാദ് യാദവ്

Janayugom Webdesk
ന്യൂഡല്‍ഹി
May 18, 2023 12:13 pm

ബിജെപി ഒബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായാണ് പരിഗണിക്കുന്നതെന്ന് ആര്‍ജെഡി നേതാവും,മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയുമായ ലാലുപ്രസാദ് യാദവ് അഭിപ്രായപ്പെട്ടു.കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ വന്‍കിടക്കാരെ മാത്രമേ പരിഗണിക്കുന്നുള്ളുവെന്നും രാജ്യത്തെ ഭൂരിഭാഗം വരുന്നത് പിന്നോക്ക സമുദായത്തില്‍പ്പെട്ടവരാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുന്നു.

ജാതി സെന്‍സസ് എന്ന ഹാഷ്ടാഗോട് കൂടിയാണ് അദ്ദേഹം ട്വീറ്റ് ചെയ്തത്. രാജ്യത്തെ ഭൂരിഭാഗവും പാവങ്ങളും, നിരാലംബരും, അടിച്ചമര്‍ത്തിയവരും, പാര്‍ശ്വവല്‍ക്കരിച്ചവരും, പിന്നോക്ക വിഭാഗങ്ങളുമാണ് .ആര്‍എസ്എസും , ബിജെപിയും ഒബിസിക്കാരെ മൃഗങ്ങളെക്കാള്‍ മോശമായ രീതിയിലാണ് പരിഗണിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് ജാതി സെന്‍സസിനോടും ജാതി സര്‍വേയോടും പ്രശ്‌നം തോന്നുന്നത്.

എന്തുകൊണ്ടാണ് ബിജെപിക്ക് പിന്നോക്ക വിഭാഗങ്ങളോട് ഇത്രയും വെറുപ്പും ശത്രുതയും തോന്നുന്നത്,ലാലു പ്രസാദ് പറഞ്ഞു.ബീഹാറിലൂടെ ഒഴുകുന്ന ഗണ്ഡക് നദിയില്‍ മുതലകളുടെ എണ്ണം വര്‍ധിക്കുന്നതിനെക്കുറിച്ചുള്ള ഒരു പത്രക്കുറിപ്പോട് കൂടിയാണ് ലാലു ട്വീറ്റ് പങ്കുവെച്ചിട്ടുള്ളത്. സര്‍ക്കാരിതര സംഘടനയായ വൈല്‍ഡ് ലൈഫ് ട്രസ്റ്റ് ഓഫ് ഇന്ത്യയുടെ കണ്ടെത്തലായിരുന്നു റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.

നേരത്തെ എസ്സി, എസ്ടി, മതന്യൂനപക്ഷങ്ങള്‍ എന്നിവരൊഴികെയുള്ളവരെ സെന്‍സസില്‍ ഉള്‍പ്പെടുത്തില്ലെന്ന് കേന്ദ്രം പറഞ്ഞിരുന്നു.എന്നാല്‍ ബീഹാറില്‍ ഇതിനെതിരെ ജാതി സെന്‍സസ് ആവശ്യപ്പെടുന്ന പ്രമേയങ്ങള്‍ രണ്ട് തവണ നിയമസഭയുടെ ഇരുസഭകളിലും പാസാക്കി.

അതേസമയം നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ വര്‍ഷം ജാതി സര്‍വേ നടത്തണമെന്ന ഉത്തരവിട്ടിരുന്നു. എന്നാല്‍ സര്‍വേ ഈ വര്‍ഷം ആദ്യം പട്‌ന ഹൈക്കോടതി സ്‌റ്റേ ചെയ്യുകയും സംസ്ഥാന സര്‍ക്കാര്‍ അപ്പീലുമായി സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു.

Eng­lish Summary:
Lalu Prasad Yadav says BJP treats OBCs worse than animals

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.