18 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

December 18, 2024
December 14, 2024
December 3, 2024
November 30, 2024
November 28, 2024
November 21, 2024
October 22, 2024
October 20, 2024
October 19, 2024
October 17, 2024

കോട്ടയം ജില്ലയില്‍ കനത്ത മഴ; ഈരാറ്റുപേട്ടയില്‍ വന്‍ നാശനഷ്ടം

Janayugom Webdesk
കോട്ടയം
May 18, 2023 6:36 pm

കോട്ടയം ജില്ലയിലെ കനത്ത മഴയിലും കാറ്റിലും നാശനഷ്ടം. ഈരാറ്റുപേട്ടയില്‍ മരങ്ങള്‍ കടപുഴകി. ഇടി മിന്നലില്‍ പ്രദേശത്തെ വൈദ്യുതി ബന്ധം തകര്‍ന്നു.
ഈരാറ്റുപേട്ട പാല റോഡില്‍ കാറിനും സ്‌കൂട്ടറിനും മുകളിലേക്കാണ് മരം ഒടിഞ്ഞുവീണത്. അതേസമയം സംഭവത്തില്‍ ആളപായമില്ല. ഉച്ച കഴിഞ്ഞാണ് മഴ ശക്തമായത്. അതേസമയം, 24 മണിക്കൂറിനുള്ളില്‍ ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപില്‍ കാലവര്‍ഷം എത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. കേരളത്തില്‍ അടുത്ത അഞ്ചു ദിവസം ഇടിമിന്നലോടു കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

അടുത്ത 24 മണിക്കൂറിനുള്ളില്‍ നിക്കോബര്‍ ദ്വീപ് സമൂഹം, തെക്കന്‍ ആന്‍ഡമാന്‍ കടല്‍, തെക്കന്‍ ബംഗാള്‍ ഉള്‍ക്കടല്‍ എന്നിവിടങ്ങളില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. ജൂണ്‍ നാലിന് കാലവര്‍ഷം കേരളത്തില്‍ എത്തിച്ചേരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചിരുന്നത്.

eng­lish summary;Heavy rain in Kot­tayam dis­trict; Mas­sive dam­age in Eratupetta
you may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.