19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

December 14, 2024
December 13, 2024
December 12, 2024
December 11, 2024
December 10, 2024
November 29, 2024
November 26, 2024
November 22, 2024
November 21, 2024
November 17, 2024

എട്ടു വയസുകാരനെ പീഡിപ്പിച്ച 49കാരന് 40 വർഷം കഠിനതടവും പിഴയും

Janayugom Webdesk
പുനലൂർ
May 18, 2023 6:57 pm

എട്ടു വയസുകാരനെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ 49കാരന് 40 വർഷം കഠിനതടവ്. കുളത്തൂപ്പുഴ തിങ്കൾകരിക്കകം വേങ്ങവിള വീട്ടിൽ കെ. ഷറഫുദ്ദീനാണ് പുനലൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജില്ലാ ജഡ്ജി എം മുഹമ്മദ് റയീസ് ശിക്ഷ വിധിച്ചത്. പ്രതി 70,000 രൂപ പിഴയൊടുക്കാനും കോടതി വിധിച്ചു.

പീഡനത്തിന് ഇരയായ കുട്ടിക്ക് പിഴത്തുക നൽകാനും കോടതി ഉത്തരവായി. പിഴത്തുക ഒടുക്കാത്ത പക്ഷം 18 മാസം കൂടി പ്രതി തടവ് അനുഭവിക്കേണ്ടിവരും. 2020 മെയിലാണ് കുട്ടിക്ക് നേരെ ലൈംഗികാതിക്രമമുണ്ടായത്. കുളത്തൂപ്പുഴ എസ് ഐയായിരുന്ന വി. ജയകുമാർ ആണ് കേസ് രജിസ്റ്റർ ചെയ്തത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ കെ പി അജിത്ത് ഹാജരായി.

Eng­lish Summary;A 49-year-old man who molest­ed an eight-year-old boy was sen­tenced to 40 years in prison and a fine
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.