രാവിലെ മുതൽ രാത്രിവരെ പാടത്ത് പണിയെടുത്ത് ഒടുവിൽ ജന്മിക്ക് മുമ്പിൽ കൂലിക്കായി കൈനീട്ടി നിന്നിരുന്ന പണ്ടത്തെ കർഷക തൊഴിലാളിയുടെ അവസ്ഥയാണ് ഇന്ന് കെഎസ്ആർടിസി ജീവനക്കാർക്കെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എഐടിയുസി) സംസ്ഥാന പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദേശീയതലത്തിൽ തന്നെ ബദലായി നിലകൊള്ളുന്ന സർക്കാരിന്റെ മുഖത്ത് കരി വാരിത്തേക്കാനാണ് കെഎസ്ആർടിസി മാനേജ്മെന്റ് ശ്രമിക്കുന്നത്. പൊതുഗതാഗത സംവിധാനം ലാഭം മാത്രം നോക്കി നടത്തുന്ന ഒന്നാകരുത്. അത് സർക്കാർ സഹായത്തോടെ നടത്തപ്പെടേണ്ടതാണ്.
ഇപ്പോൾ സ്വിഫ്റ്റ് നന്നാക്കാനാണ് ചിലരുടെ ശ്രമം. കെഎസ്ആർടിസിയുടെ നല്ല ബസുകളും റൂട്ടുകളും സ്വിഫ്റ്റിനായി നൽകി. അതേസമയം ഇവയുടെ മെയിന്റനൻസ് ഉൾപ്പെടെ എല്ലാ കാര്യങ്ങൾക്കും കെഎസ്ആർടിസിയുടെ മുഴുവന്‍ ഭൗതിക സൗകര്യങ്ങളും ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. കരാർ തൊഴിലാളികളെയാണ് സ്വിഫ്റ്റിൽ നിയോഗിക്കുന്നത്. ഇവർക്കാണെങ്കിൽ മതിയായ പരിശീലനവും നൽകുന്നില്ല. അതുകൊണ്ടുതന്നെ അപകടങ്ങൾ തുടർക്കഥയാവുകയാണ്. ഈയിടെ വിദഗ്ധരെ ഉൾപ്പെടെ ഡയറക്ടർ ബോർഡ് പുനസംഘടിപ്പിച്ചു. ഈ വിദഗ്ധർ ബസിൽ കയറിയിട്ടുണ്ടോ എന്ന് ആദ്യം അന്വേഷിക്കണം. തൊഴിലാളികളുടെ പ്രശ്നമാണ് കെഎസ്ആർടിസിയുടെ പ്രധാന പ്രശ്നമെന്നും കാനം പറഞ്ഞു. യൂണിയൻ സംസ്ഥാന പ്രസിഡന്റ് കെ പി രാജേന്ദ്രൻ അധ്യക്ഷനായി. സ്വാഗതസംഘം ചെയർമാൻ സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് സ്വാഗതം പറഞ്ഞു.
English Summary;KSRTC employees forced to stretch their hands for wages: Kanam
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.